Search

സോറി, പുലിമുരുകനല്ല ഞാന്‍ ഒരുക്കിയത്, ഞാനൊരു ശരാശരി സംവിധായകന്‍ : ശ്രീകുമാര്‍ മേനോന്‍

തിരുവനന്തപുരം: പുലിമുരുകനാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നതെങ്കില്‍ തനിക്ക് അതിനു കഴിയില്ലെന്നും താനൊരു ശരാശരി സംവിധായകനാണെന്നും ഒടിയന്‍ സിനിമയുടെ സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

മറ്റൊരു പുലിമുരുകനാണ് പ്രേക്ഷകര്‍ പ്രതീക്ഷിച്ചതെങ്കില്‍ സോറി എന്നേ പറയാനുള്ളൂ. അങ്ങനെയെങ്കില്‍ ആ ചിത്രത്തിന്റെ രണ്ടാം ഭാഗം തയ്യാറാക്കിയാല്‍ മതിയായിരുന്നല്ലോ. എന്റെ രീതിയിലുള്ള മാസ് ചിത്രമാണ് ഒടിയനെന്നും തിരുവനന്തപുരം പ്രസ് ക്ലബിന്റെ  മുഖാമുഖം പരിപാടിയില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

ഒടിയന്‍ സംവിധാനം ചെയ്തത് ഒന്നും തെളിയിക്കാനല്ല. വര്‍ഷത്തില്‍ മൂന്നു സിനിമ വീതം ചെയ്യാനും ഉദ്ദേശിക്കുന്നില്ല. ഒടിയനുവേണ്ടി മോഹന്‍ലാല്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. വളഞ്ഞിട്ട് ആക്രമിക്കാന്‍ വേണ്ടി തെറ്റൊന്നും ഒടിയന്‍ ചെയ്തിട്ടില്ല.

ഒടിയനെയും തന്നെയും സമൂഹമാധ്യമങ്ങളില്‍ ആക്രമിക്കുന്നത് ദിലീപ് ഫാന്‍സാണെന്നു പറഞ്ഞിട്ടില്ല. വ്യക്തമായ തെളിവില്ലാതെ ഒന്നും പറയില്ല.

ഇപ്പോള്‍ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരേ നടി മഞ്ജുവാര്യര്‍ പ്രതികരിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. മഞ്ജുവിനെ സഹായിക്കാന്‍ തുടങ്ങിയതുമുതല്‍ലാണ് താന്‍ ആക്രമിക്കപ്പെട്ടത്.  അന്നു തുടരുന്ന ആക്രമണമാണ് ഇപ്പോള്‍ ഒടിയനെതിരേയും നടക്കുന്നത്.

ഒടിയന് നല്ല ഹൈപ്പ് കൊടുത്തു. അതില്‍ കുറ്റബോധമില്ല.  ഇതുവരെ 39.14 കോടി രൂപ ഒടിയനു കളക്ഷന്‍ ലഭിച്ചു. എല്ലാ വിഭാഗക്കാരെയും  തൃപ്തിപ്പെടുത്തി ചിത്രമെടുക്കാനാവില്ല.

അടുത്ത വര്‍ഷം പകുതിയോടെ രണ്ടാമൂഴം ആരംഭിക്കാന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നു. തിരക്കഥ ഒരുക്കിയ എംടിയുമായി ഒരു തര്‍ക്കവുമില്ല. ചില തെറ്റിദ്ധാരണകള്‍ ഉണ്ടായിരുന്നു. രണ്ടാമൂഴം നടക്കും, അദ്ദേഹം  പറഞ്ഞു.

Keywords: Sreekumar Menon, Odiyan, Pulimurugan, Manju Warrier, Mohan Lal



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “സോറി, പുലിമുരുകനല്ല ഞാന്‍ ഒരുക്കിയത്, ഞാനൊരു ശരാശരി സംവിധായകന്‍ : ശ്രീകുമാര്‍ മേനോന്‍