ജയ്പൂര്‍ : രാജസ്ഥാന് നിയസഭാ തിരഞ്ഞെടുപ്പില്‍ ദുംഗര്‍ഗഡ്, ഭദ്ര മണ്ഡലങ്ങളില്‍ സിപിഎമ്മിന് തകര്‍പ്പന്‍ ജയം. രണ്ടിടത്തും ബിജെപി സ്ഥാനാര്‍ത...
ജയ്പൂര്‍ : രാജസ്ഥാന് നിയസഭാ തിരഞ്ഞെടുപ്പില്‍ ദുംഗര്‍ഗഡ്, ഭദ്ര മണ്ഡലങ്ങളില്‍ സിപിഎമ്മിന് തകര്‍പ്പന്‍ ജയം. രണ്ടിടത്തും ബിജെപി സ്ഥാനാര്‍ത്ഥികളെയാണ് പരാജയപ്പെടുത്തിയത്.
ദുംഗര്‍ഗഡില്‍ ഗിര്‍ധാരി ലാല്‍ മാഹിയയാണ് വിജയം ഉറപ്പാക്കിയിരിക്കുന്നത്. രണ്ട് റൗണ്ട് എണ്ണാന്‍ ബാക്കി നിലെക്കെ അദ്ദേഹത്തിന് 20501 വോട്ടിന്റെ ലീഡുണ്ട്.
ബല്‍വാന്‍ പൂനിയയാണ് ഭദ്രയില്‍ വിജയം ഉറപ്പാക്കിയിരിക്കുന്നത്. 20741 വോട്ടുകള്‍ക്ക് മുന്നിലാണ്.
ധോദ് മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥി പേമാറാം 46863 വോട്ടുമായി രണ്ടാംസ്ഥാനത്താണ്. 61355 വോട്ടമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പരശ്രാം മോര്‍ദിയ ലീഡ് ചെയ്യുന്നു.
COMMENTS