തിരുവനന്തപുരം: മൗനം സൊല്ലും വാര്തൈകള് എന്ന ആല്‍ബത്തിലൂടെ ശ്രദ്ധേയനായ യുവനടനും ഐടി എന്‍ജിനീയറുമായ അഭിമന്യു രമാനന്ദന് (31) വാഹനാപകടത്ത...
തിരുവനന്തപുരം: മൗനം സൊല്ലും വാര്തൈകള് എന്ന ആല്‍ബത്തിലൂടെ ശ്രദ്ധേയനായ യുവനടനും ഐടി എന്‍ജിനീയറുമായ അഭിമന്യു രമാനന്ദന് (31) വാഹനാപകടത്തില്‍ മരിച്ചു.
ദേശീയപാതയില്‍ തോന്നയ്ക്കല്‍ കുമാരനാശാന് സ്മാരകത്തിനു സമീപം കഴിഞ്ഞ രാത്രിയിലായിരുന്നു അപകടം. ചലച്ചിത്രോത്സവം കഴിഞ്ഞ് ആറ്റിങ്ങലിലേക്കു പോവുകയായിരുന്ന അഭിമന്യു സഞ്ചരിച്ച ബൈക്കില്‍ അമിതവേഗത്തില്‍ വന്ന കാറിടിക്കുകയായിരുന്നു. പൊലീസെത്തി അഭിമന്യുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മേലാറ്റിങ്ങില്‍ രേവതിയില്‍ ഷൈലജയുടെ രമാനന്ദന്റെയും മകനാണ. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു. ആര്യാ രാജാണ് ഭാര്യ. ജാനകി, ജനനി എന്നിവര്‍ മക്കളാണ്.
ഡാകിനി, ഒറ്റമുറി വെളിച്ചം എന്നീ സിനിമകളിലും അഭിമന്യു അഭിനയിച്ചിട്ടുണ്ട്. യു എസ് ടി ഗ്ലോബലിലെ ജീവനക്കാരനാണ്.
Keywords: Abhimanyu Ramanandan, Actor, Mounam Sollum Varthaigal, Dakini, Ottamuri Velicham
COMMENTS