സംസ്ഥാനമാകെ വഴി തടഞ്ഞു ബിജെപി പ്രതിഷേധം, ദേശീയ നേതാക്കളെ ശബരിമലയിലെത്തിക്കാന്‍ നീക്കം

സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ശബരിമലയുടെ പേരില്‍ ഇന്നും സംസ്ഥാനമാകെ സംഘര്‍ഷ ഭരിതമായി തുടരുന്നു. ബിജെപി കേരള ജനറല്‍ സെക്രട്ടറി കെ. സുര...

സ്വന്തം ലേഖകന്‍

തിരുവനന്തപുരം : ശബരിമലയുടെ പേരില്‍ ഇന്നും സംസ്ഥാനമാകെ സംഘര്‍ഷ ഭരിതമായി തുടരുന്നു. ബിജെപി കേരള ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ ശബരിമലയില്‍ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന വ്യാപകമായി നടത്തിയ റോഡ് ഉപരോധത്തില്‍ ജനം വലഞ്ഞു. ഇന്നലെ നടത്തിയ ഹര്‍ത്താലിനു പിന്നാലെ ഇന്നു റോഡ് ഉപരോധം കൂടിയായപ്പോള്‍ ജനങ്ങള്‍ തീര്‍ത്തും ബുദ്ധിമുട്ടിലായി.

എല്ലാ ജില്ലകളിലെയും പ്രധാന കേന്ദ്രങ്ങളില്‍ റോഡ് ഉപരോധം നടന്നു. ഇതിനൊപ്പം പ്രതിഷേധ പ്രകടനങ്ങള്‍ കൂടിയായപ്പോള്‍ വാഹനഗതാഗതം തടസ്സപ്പെട്ടു.

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനു നേരെ തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. തിരുവനന്തപുരം കോര്‍പറേഷന്റെ വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യാന്‍ എത്തിയ മന്ത്രിക്കു നേരേയാണ് കരിങ്കൊടി കാട്ടിയത്.

ബിജെപി കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ വേദിയിലേക്കു തള്ളിക്കയറാന്‍ നടത്തിയ ശ്രമവും സംഘര്‍ഷം രൂക്ഷമാക്കി. സംഘര്‍ഷത്തിനു ശ്രമിച്ചവരെ പൊലീസ് നീക്കം ചെയ്തു. ബിജെപി കൗണ്‍സിലര്‍മാര്‍ സെമിനാര്‍ ഹാളിനു പുറത്ത് മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചത് പരിപാടിയുടെ നിറം കെടുത്തി.

ഇതേസമയം, സമരത്തിന്റെ രൂപം മാറ്റാനുള്ള ശ്രമത്തിലാണ് ബിജെപി. ഇതിന്റെ ഭാഗമായി ദിവസവും ഓരോ ദേശീയ നേതാവിനെ വീതം സന്നിധാനത്ത് അക്കളെ സന്നിധാനത്ത് എത്തിക്കാനാണ് തീരുമാനം.

മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള ബിജെപി എംപിമാരെയും ശബരിമലയില്‍ കൊണ്ടുവന്ന് ഇതൊരു ദേശീയ വിഷയമാക്കി ഉയര്‍ത്തുകയാണ് ബിജെപിയുടെ ലക്ഷ്യം. ദേശീയ നേതാക്കള്‍ എത്തുന്ന വിവരം ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള തന്നെയാണ് അറിയിച്ചത്.

ശബരിമലയിലെത്തുന്ന സംസ്ഥാന നേതാക്കളെ പൊലീസ് അറസ്റ്റുചെയ്തു ജയിലിലടയ്ക്കുന്നതിനാല്‍ ദേശീയ നേതാക്കളെ കൊണ്ടുവന്നു പൊലീസിന്റെ വീര്യം പരീക്ഷിക്കുക കൂടിയാണ് ലക്ഷ്യം.

എംപിമാരോ കേന്ദ്രമന്ത്രിമാരോ എത്തിയാല്‍ തടയുന്നതിന് പൊലീസിനു നടപടിക്രമങ്ങള്‍ പലതും പാലിക്കേണ്ടിവരും. ഇത്തരമൊരു നീക്കത്തെ എങ്ങനെ തടയാമെന്നു നിയമവിദഗ്ദ്ധരുമായും പൊലീസ്-ഭരണ നേതൃത്വങ്ങള്‍ കൂടിയാലോചന ആരംഭിച്ചിട്ടുണ്ട്.

Keywords: Sabarimala, Lord Ayyappa, Temple, K Surendran, BJP, Kerala Police





COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5065,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11029,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,372,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: സംസ്ഥാനമാകെ വഴി തടഞ്ഞു ബിജെപി പ്രതിഷേധം, ദേശീയ നേതാക്കളെ ശബരിമലയിലെത്തിക്കാന്‍ നീക്കം
സംസ്ഥാനമാകെ വഴി തടഞ്ഞു ബിജെപി പ്രതിഷേധം, ദേശീയ നേതാക്കളെ ശബരിമലയിലെത്തിക്കാന്‍ നീക്കം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjdRVylmvF19FPudsaTARRlxzdBZXSZLg69bNKX2dHdOjjxh0qnwYx2QGNQw7ky4lxG_OcyTEj-7RIORUuxBD3hyphenhypheniN2YlXhtzS10qhYDREprpaGbAuZ4X27hxog7k_Nd-Pp7IY6UHYwN5Q/s640/road.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjdRVylmvF19FPudsaTARRlxzdBZXSZLg69bNKX2dHdOjjxh0qnwYx2QGNQw7ky4lxG_OcyTEj-7RIORUuxBD3hyphenhypheniN2YlXhtzS10qhYDREprpaGbAuZ4X27hxog7k_Nd-Pp7IY6UHYwN5Q/s72-c/road.jpg
www.vyganews.com
https://www.vyganews.com/2018/11/sabarimala-tense-after-leaders-arrest.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2018/11/sabarimala-tense-after-leaders-arrest.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy