തിരുവനന്തപുരം: ശബരിമല വിഷയം ചര്‍ച്ചചെയ്യാനായി മുഖ്യമന്ത്രി വിളിച്ച സാമുദായിക സംഘടനകളുടെ യോഗത്തില്‍ നിന്ന് എന്‍.എസ്.എസ് പിന്മാറി. ഇന്നു വൈ...
തിരുവനന്തപുരം: ശബരിമല വിഷയം ചര്‍ച്ചചെയ്യാനായി മുഖ്യമന്ത്രി വിളിച്ച സാമുദായിക സംഘടനകളുടെ യോഗത്തില്‍ നിന്ന് എന്‍.എസ്.എസ് പിന്മാറി. ഇന്നു വൈകുന്നേരമാണ് മുഖ്യമന്ത്രി യോഗം വിളിച്ചിരുന്നത്.
ഇതോടെ ഈ വിഷയത്തില്‍ സര്‍ക്കാരിനോടുള്ള എന്‍.എസ്.എസിന്റെ വിയോജിപ്പ് പ്രകടമാവുകയാണ്. ഈ വിഷയത്തില്‍ എന്‍.എസ്.എസിനെ അനുനയിപ്പിക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ലെന്നും ഇത് വ്യക്തമാക്കുന്നു.
ശബരിമലയിലെ നിരോധനാജ്ഞ, പൊലീസ് നിയന്ത്രണം, വിധി നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ എന്നിവയ്ക്കെതിരെ എന്‍.എസ്.എസ് രംഗത്തുവന്നിരുന്നു.
ശബരിമല വിഷയം വിവാദമായ ഈ സാഹചര്യത്തില്‍ നവോത്ഥാനപാരമ്പര്യവും മൂല്യങ്ങളും പിന്തുടരുന്ന സംഘടനകള്‍ ഒന്നിച്ചുനില്ക്കണമെന്നുള്ള ഉദ്ദേശ്യത്തിലാണ് സര്‍ക്കാര്‍ ഇത്തരമൊരു യോഗം വിളിച്ചത്.
അതു മാത്രമല്ല ഈ വിഷയത്തില്‍ ബി.ജെ.പിക്കൊപ്പമില്ലാത്ത സംഘടനകളുടെ പിന്തുണ ഉറപ്പിക്കാനും സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. അതേസമയം എന്‍.എസ്.എസിന്റെ ഈ പിന്മാറ്റം സര്‍ക്കാരിനേറ്റ വലിയ തിരിച്ചടി തന്നെയാണ്.
Keywords: N.S.S, Government, B.J.P, Sabarimala

COMMENTS