ചെന്നൈ: വയനാട് എം.പിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം.ഐ ഷാനവാസ് (67) അന്തരിച്ചു. നിലവില്‍ കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൂടിയായ...
ചെന്നൈ: വയനാട് എം.പിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം.ഐ ഷാനവാസ് (67) അന്തരിച്ചു. നിലവില്‍ കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൂടിയായിരുന്നു എം.ഐ ഷാനവാസ്.
അദ്ദേഹത്തിന് നവംബര്‍ രണ്ടിന് ചെന്നൈയിലെ ക്രോംപേട്ടിലെ ഡോ.റേല മെഡിക്കല്‍ ആന്റ് റിസേര്‍ച്ച് സെന്ററില്‍ കരള്‍ മാറ്റ ശസ്ത്രക്രിയ നടന്നിരുന്നു. തുടര്‍ന്ന് അണുബാധ ഉണ്ടാവുകയും ആരോഗ്യനില വഷളാകുകയുമായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.
കാലിക്കട്ട് യൂണിവേഴ്സിറ്റി ചെയര്മാന്, യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്, കെ.പി.സി.സി ജോയന്റ് സെക്രട്ടറി, കെ.പി.സി.സി വൈസ് പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.
ജുബൈരിയത് ബീഗമാണ് ഭാര്യ. അമിന, ഹസീബ് എന്നിവരാണ് മക്കള്‍. സംസ്കാരം നാളെ രാവിലെ 10 മണിക്ക് എറണാകുളം തൊട്ടത്തുംപടി പള്ളിയില്‍ നടക്കും.
Keywords: M.I Shanavas, Passed away, K.P.C.C, M.P

COMMENTS