രഹന ഫാത്തിമയെ സുരക്ഷ ഒരുക്കി മല ചവിട്ടിക്കാന്‍ കൊണ്ടുപോയ പൊലീസ് ഇരുമുടിയുമായി എത്തിയ തന്നെ അറസ്റ്റു ചെയ്തു, അയ്യപ്പന് നെയ്യഭിഷേകം നടത്താതെ മടക്കമില്ല, ശരണം വിളിയുമായി കെപി ശശികല റാന്നി പൊലീസ് സ്റ്റേഷനില്‍

സ്വന്തം ലേഖകന്‍ റാന്നി : ആക്ടിവിസ്റ്റ് രഹന ഫാത്തിമ ഉള്‍പ്പെടെയുള്ളവരെ ഏതു വിധേനയും മല ചവിട്ടിക്കാന്‍ പരിശ്രമിച്ചവരാണ് കെട്ടുംകെട്ടിയെ...


സ്വന്തം ലേഖകന്‍

റാന്നി : ആക്ടിവിസ്റ്റ് രഹന ഫാത്തിമ ഉള്‍പ്പെടെയുള്ളവരെ ഏതു വിധേനയും മല ചവിട്ടിക്കാന്‍ പരിശ്രമിച്ചവരാണ് കെട്ടുംകെട്ടിയെത്തിയ തന്നെ ശബരിമലയില്‍ നിന്ന് അറസ്റ്റു ചെയ്തു നീക്കിയതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ആരോപിച്ചു.

അറസ്റ്റിലായി റാന്നി പൊലീസ് സ്റ്റേഷനിലെത്തിയ ശശികല അവിടെ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു. സ്‌റ്റേഷനിലും ഇരുമുടി താഴെ വയ്ക്കാതെ ശരണം വിളിയുമായിരിക്കുകയാണ് അവര്‍.

പൊലീസിന്റെ നടപടികളില്‍ താന്‍ ഭയപ്പെടില്ലെന്നും ശബരിമലയില്‍ ദര്‍ശനം നടത്തി, അയ്യപ്പന് നെയ്യഭിഷേകം നടത്തിയിട്ട് മാത്രമായിരിക്കും  മടക്കമെന്നും അവര്‍ പറഞ്ഞു.

ഇരുമുടിക്കെട്ടുമായി മല കയറാനെത്തുന്നവരെ ക്രിമിനലുകളെ പോലെ അറസ്റ്റ് ചെയ്യുകയാണ്. ഇതു കണ്ടുനില്‍ക്കാനാവില്ലെന്ന് അവര്‍ പറഞ്ഞു.

ഇരുമുടിക്കെട്ടേന്തി എത്തുന്ന ഭക്തരെ അയ്യപ്പനെന്നും മാളികപ്പുറമെന്നും വിളിക്കുന്ന കേരളത്തിലാണ് അവര്‍ ഇപ്പോള്‍ വേട്ടയാടപ്പെടുന്നത്. ആചാരങ്ങള്‍ സംരക്ഷിക്കാനായി തെരുവിലേക്കിറങ്ങേണ്ട ഗതികേടിലെത്തിയവരെ പ്രതികാര നടപടികളോടെ തേടിപ്പിടിക്കുകയാണ് പൊലീസെന്ന് അവര്‍ പറഞ്ഞു.

ശബരിമലയില്‍ കെട്ടും കെട്ടിയെത്തിയ കെ.പി. ശശികലയെ പൊലീസ് അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്നു പകല്‍ ഹര്‍ത്താലിന് ഹിന്ദു ഐക്യ വേദിയും ശബരിമല കര്‍മ സമിതിയും ആഹ്വാനം ചെയ്തിരിക്കുകയാണ്.

വെളുപ്പിന് രണ്ടു മണിക്ക് മരക്കൂട്ടത്തു വച്ചാണ് ശശികലയെ അറസ്റ്റു ചെയ്തത്. മല കയറരുതെന്നും തിരികെ പോകണമെന്നുമുള്ള പൊലീസ് നിര്‍ദ്ദേശം ശശികല നിരാകരിക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു അറസ്റ്റ്.

ശബരിമല ആചാര സംരക്ഷണ സമിതി കണ്‍വീനര്‍ പൃഥ്വിപാല്‍,  ബ്രഹ്മചാരി ഭാര്‍ഗവ് റാം എന്നിവരെയും പൊലീസ് നേരത്തേ പമ്പയില്‍ നിന്നു കസ്റ്റഡിയിലെടുത്തിരുന്നു.

ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കെ മുന്‍കരുതലെന്ന നിലയിലാണ് അറസ്റ്റെന്ന് പൊലീസ് വ്യക്തമാക്കി. യുവതീപ്രവേശത്തെ എതിര്‍ക്കുന്നവര്‍ ശബരിമലയില്‍ എത്തരുതെന്ന പൊലീസ് നിലപാടിന്റെ തുടര്‍ച്ചയാണ് അറസ്റ്റ്.

മരക്കൂട്ടത്ത് അവരെ അഞ്ചു മണിക്കൂറോളം തടഞ്ഞുവച്ചു. തുടര്‍ന്നായിരുന്നു അറസ്റ്റ്. അറസ്റ്റു ചെയ്യുന്നതായി അറിയിച്ച ശേഷം അവരെ വനംവകുപ്പിന്റെ ആംബുലന്‍സില്‍ പമ്പയിലേക്കു കൊണ്ടുവന്നു. പമ്പയില്‍ നിന്നു പൊലീസ് ബസ്സില്‍ കയറ്റി റാന്നിയിലേക്കു കൊണ്ടുവരികയായിരുന്നു.

കെട്ടുംകെട്ടിയെത്തിയ കെ.പി. ശശികലയെ മരക്കൂട്ടത്ത് പൊലീസ് അറസ്റ്റു ചെയ്തു, ഇന്നു പകല്‍ ഹര്‍ത്താല്‍

http://www.vyganews.com/2018/11/sasikala-arrested-hartal-announced.html

Keywords: Sabarimala, Lord Ayyappa, PL Sasikala, Hartal, Police, Ranni Police Station, Rahna Fathima

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5012,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10940,Kochi.,2,Latest News,3,lifestyle,215,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,369,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,872,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1099,
ltr
item
www.vyganews.com: രഹന ഫാത്തിമയെ സുരക്ഷ ഒരുക്കി മല ചവിട്ടിക്കാന്‍ കൊണ്ടുപോയ പൊലീസ് ഇരുമുടിയുമായി എത്തിയ തന്നെ അറസ്റ്റു ചെയ്തു, അയ്യപ്പന് നെയ്യഭിഷേകം നടത്താതെ മടക്കമില്ല, ശരണം വിളിയുമായി കെപി ശശികല റാന്നി പൊലീസ് സ്റ്റേഷനില്‍
രഹന ഫാത്തിമയെ സുരക്ഷ ഒരുക്കി മല ചവിട്ടിക്കാന്‍ കൊണ്ടുപോയ പൊലീസ് ഇരുമുടിയുമായി എത്തിയ തന്നെ അറസ്റ്റു ചെയ്തു, അയ്യപ്പന് നെയ്യഭിഷേകം നടത്താതെ മടക്കമില്ല, ശരണം വിളിയുമായി കെപി ശശികല റാന്നി പൊലീസ് സ്റ്റേഷനില്‍
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjC4WlCxHEGSQ30ETMWLSgk7H6rO42iPSFd4V_ukSvS1yqPniUxeruqvQ-70AJ2fNsBo0zcMNNlCz9Wn0ksP9C2UpUVdxMHwJVOO9MT6wPY65dt79et67z3AUYref1whmCdWchyjcEqFUI/s640/sasikala+arrest2.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjC4WlCxHEGSQ30ETMWLSgk7H6rO42iPSFd4V_ukSvS1yqPniUxeruqvQ-70AJ2fNsBo0zcMNNlCz9Wn0ksP9C2UpUVdxMHwJVOO9MT6wPY65dt79et67z3AUYref1whmCdWchyjcEqFUI/s72-c/sasikala+arrest2.png
www.vyganews.com
https://www.vyganews.com/2018/11/kp-sasikala-in-ranni-police-station.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2018/11/kp-sasikala-in-ranni-police-station.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy