Search

മതവികാരം വ്രണപ്പെടുത്തി; രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

കൊച്ചി: തുലാമാസ പൂജയ്ക്ക് നടതുറന്നപ്പോള്‍ ശബരിമല ദര്‍ശനത്തിന് ശ്രമിച്ച രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മതവികാരം വ്രണപ്പെടുത്തി എന്നു കാട്ടി പത്തനംതിട്ട പൊലീസ് ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തിരുന്നു.

മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലായിരുന്നു ഇവരുടെ യാത്രയെന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചിരുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ വഴി മതവികാരം വ്രണപ്പെടുത്തി എന്നു കാട്ടി നിരവധി പരാതികള്‍ ഇവര്‍ക്കെതിരെ ഉണ്ടായിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് കോടതിയുടെ നടപടി.

Keywords: Rehna Fathima, Highcourt, Police, Bail



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “മതവികാരം വ്രണപ്പെടുത്തി; രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി