കൊച്ചി: സംവിധായകന് വേണു നാഗവള്ളിയുടെ കളിപ്പാട്ടം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെയും ഉര്‍വ്വശിയുടെയും മകളായെത്തി പ്രേക്ഷകാഗീകാരം നേടിയ ന...
കൊച്ചി: സംവിധായകന് വേണു നാഗവള്ളിയുടെ കളിപ്പാട്ടം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെയും ഉര്‍വ്വശിയുടെയും മകളായെത്തി പ്രേക്ഷകാഗീകാരം നേടിയ നടിയാണ് ദീപ്തി. ഒരൊറ്റ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട ദീപ്തി വര്‍ഷങ്ങള്‍ക്ക് ശേഷം എത്തുന്നത് ഒരു ഡോക്യുമെന്ററിയുമായാണ്.
ഗായകനും സംഗീത സംവിധായകനുമായ ശങ്കര്‍ മഹാദേവനെക്കുറിച്ചുള്ള ഡോക്യുമെന്ററിയായ ഡീകോഡിങ് ശങ്കറുമായാണ് ദീപ്തി വീണ്ടുമെത്തുന്നത്. ഗോവ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ഈ ചിത്രം വിദ്യാഭ്യാസത്തിന്റെയും ജോലിയുടെയും പേരില്‍ സമ്മര്‍ദ്ദമനുഭവിക്കുന്ന പുതുതലമുറയ്ക്ക് പ്രചോദനമാവുമെന്ന് ദീപ്തി പറയുന്നു. അതോടൊപ്പം കുട്ടികളെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ സമ്മര്‍ദ്ദത്തിലാക്കുന്ന മാതാപിതാക്കള്‍ക്കും ഈ ചിത്രമൊരു ഗുണപാഠമാണ്.
ഒരു എന്‍ജിനീയറായ ശങ്കര്‍മഹാദേവന്‍ അതുപേക്ഷിച്ചാണ് കലയുടെ ലോകത്തേക്ക് വന്നത്. അതുപോലെ കലാപരമായ കഴിവുകള്‍ ഉള്ളവര്‍ അത് വളര്‍ത്തിയെടുക്കണമെന്നും ദീപ്തി വ്യക്തമാക്കുന്നു.
ശങ്കര്‍ മഹാദേവന് ഈ ചിത്രം ഇഷ്ടമായെന്നും കാലങ്ങള്‍ കഴിഞ്ഞാലും ജനങ്ങള്‍ ഈ ചിത്രത്തിലൂടെ തന്നെ ഓര്‍ക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടതായും ദീപ്തി വ്യക്തമാക്കി.
സംവിധായകന് സഞ്ജീവ് ശിവന്റെ ഭാര്യയായ ദീപ്തി ഭര്‍ത്താവാണ് ഈ ഡോക്യുമെന്ററി എടുക്കാന്‍ തന്നെ ഏറ്റവുമധികം പ്രേരിപ്പിച്ചതെന്നും വ്യക്തമാക്കുന്നു.
Keywords: Deepthi Sivan, Sankar Mahadevan, Short film, Life

COMMENTS