Search

മഴ കനത്തില്ല, അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു, യെല്ലോ അലര്‍ട്ട് തുടരുന്നു



തിരുവനന്തപുരം: പ്രവചനം പോലെ മഴ കനക്കാതിരുന്നതിനെ തുടര്‍ന്ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു.

ഭേദപ്പെട്ട മഴ തുടരുന്നതിനാല്‍,  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മഴ സാധ്യത മുന്നില്‍ക്കണ്ട് തുറന്നുവിട്ട ഇടുക്കി അണക്കെട്ടിന്റെ ഷട്ടര്‍ അടച്ചു. എന്നാല്‍, ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്കി.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ മഴ കനത്തില്ല, അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു, യെല്ലോ അലര്‍ട്ട് തുടരുന്നു