ന്യൂഡല്‍ഹി: വെസ്റ്റിന്‍ഡീസുമായുള്ള ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടുന്ന ഇന്ത്യന്‍ ബാറ്റ്സ്മാന് എന്ന പദവി സച്ചിന് ടെന്‍ഡു...
ന്യൂഡല്‍ഹി: വെസ്റ്റിന്‍ഡീസുമായുള്ള ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടുന്ന ഇന്ത്യന്‍ ബാറ്റ്സ്മാന് എന്ന പദവി സച്ചിന് ടെന്‍ഡുല്‍ക്കറില്‍ നിന്ന് ഇന്ത്യന്‍ ക്യാപറ്റന് വിരാട് കോലിക്കു സ്വന്തമാകാന്‍ ഒരുപക്ഷേ, ദിവസങ്ങള്‍ മതിയാകും.
ക്രിക്കറ്റ് ഇതിഹാസം സച്ചില്‍ ടെന്‍ഡുല്‍ക്കര്‍ വെസ്റ്റിന്‍ഡീസിനെതിരെ 39 ഏകദിനങ്ങളില്‍ നിന്നായി നാല് സെഞ്ചുറികളും 11 അര്‍ദ്ധ സെഞ്ചുറികളും ഉള്‍പ്പെടെ 1573 റണ്‍ നേടിയിരുന്നു.
എന്നാല്‍ നാല് സെഞ്ചുറികളും ഒമ്പത് അര്‍ദ്ധ സെഞ്ചുറികളും ഉള്‍പ്പെടെ 27 ഏകദിനത്തില്‍ നിന്ന് വിന്‍ഡീസിനെതിരെ കോലി നേടിയത് 1387 റണ്‍സാണ്. 186 റണ്‍ കൂടി നേടിയാല്‍ കോലിക്ക് സച്ചിനൊപ്പമെത്താം. ഒരു റണ്‍ കൂടിയായാല്‍ സച്ചിനെ മറികടക്കാനുമാവും.
40 കളികളില്‍ നിന്ന് 1348 റണ്‍ നേടിയ രാഹുല്‍ ദ്രാവിഡാണ് മൂന്നാം സ്ഥാനത്ത്. പിന്നീട് സൗരവ് ഗാംഗുലി മാത്രമാണ് വിന്‍ഡീസിനെതിരേ ആയിരം റണ്‍സെടുത്തിട്ടുള്ളത്.
COMMENTS