വിശാഖപട്ടണം: ഏകദിന ക്രിക്കറ്റില്‍ അതിവേഗത്തില്‍ പതിനായിരം റണ്‍ പിന്നിടുന്ന താരമായി ഇന്ത്യന്‍ ക്യാപ്ടന് വിരാട് കോലി. 213ാം ഏകദിനത്തില...
വിശാഖപട്ടണം: ഏകദിന ക്രിക്കറ്റില്‍ അതിവേഗത്തില്‍ പതിനായിരം റണ്‍ പിന്നിടുന്ന താരമായി ഇന്ത്യന്‍ ക്യാപ്ടന് വിരാട് കോലി.
213ാം ഏകദിനത്തില്‍ 205–ാം ഇന്നിങ്സിലാണ് സച്ചിന് ടെന്‍ഡുല്‍ക്കറെ മറികടന്നു കോലി നേട്ടം കൊയ്തത്. 259 ഇന്നിങ്സുകളില്‍ നിന്നാണ് സച്ചിന് 10,000 റണ്‍സ് തികച്ചത്.
ഇന്ത്യയുടെ മുന്‍ ക്യാപ്ടന് സൗരവ് ഗാംഗുലിയും (263 ഇന്നിങ്സ്) ഓസ്ട്രേലിയയുടെ റിക്കി പോണ്ടിങ്ങുമാണ് (266 ഇന്നിങ്സ്) വേഗത്തില്‍ പതിനായിരം നേടിയ മറ്റു താരങ്ങള്‍.
വിന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തിലും കോലി സെഞ്ചുറി നേടി. 37ാം ഏകദിന സെഞ്ചുറിയാണ് അദ്ദേഹം കുറിച്ചത്.
Keywords: Virat Kohli, Cricket, One Day International, Sachin Tendulkar
COMMENTS