ശബരിമല: മറ്റു ഭക്തരുടെ എതിര്‍പ്പിനെ മറികടന്ന് യുവതികള്‍ സന്നിധാനത്തില്‍ പ്രവേശിക്കുകയാണെങ്കില്‍ നടയടച്ച് താക്കോല്‍ മാനേജരെ ഏല്പിച്ച് താന്‍...
ശബരിമല: മറ്റു ഭക്തരുടെ എതിര്‍പ്പിനെ മറികടന്ന് യുവതികള്‍ സന്നിധാനത്തില്‍ പ്രവേശിക്കുകയാണെങ്കില്‍ നടയടച്ച് താക്കോല്‍ മാനേജരെ ഏല്പിച്ച് താന്‍ മടങ്ങുമെന്ന് തന്ത്രി കണ്ഠരര് രാജീവര് അറിയിച്ചു.
തനിക്ക് മറ്റു വഴികളൊന്നുമില്ലെന്നും ഭക്തര്‍ക്കൊപ്പമാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി. തന്ത്രി കുടുംബത്തിലെ കാരണവര്‍ കണ്ഠരര് മോഹനരുമായി ഇതേക്കുറിച്ച് സംസാരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
യുവതികള്‍ മലകയറുകയാണെങ്കില്‍ നട അടച്ച് താക്കോല്‍ നല്‍കണമെന്ന് പന്തളം കൊട്ടാരത്തില്‍ നിന്നും നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. രണ്ടു യുവതികള്‍ സന്നിധാനം വരെ എത്തിയ സാഹചര്യത്തില്‍ പരികര്‍മ്മികള്‍ പൂജ നിര്‍ത്തിവച്ച് ശരണംവിളിയോടെ പ്രതിഷേധിക്കുകയാണ്.

COMMENTS