തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പിനെതിരെ പീഡന പരാതി നല്കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവത്തില്‍ പ്രതികരണവുമായി പി.സിജോര്‍ജ് എം.എല്‍.എ. താ...
തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പിനെതിരെ പീഡന പരാതി നല്കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവത്തില്‍ പ്രതികരണവുമായി പി.സിജോര്‍ജ് എം.എല്‍.എ. താന്‍ കന്യാസ്ത്രീയ്ക്കെതിരെ പ്രയോഗിച്ച പ്രോസ്റ്റിറ്റിയൂട്ട് എന്ന പദപ്രയോഗം മാത്രം പിന്‍വലിക്കുന്നുവെന്ന് പിസി ജോര്‍ജ് പറഞ്ഞു.
എന്നാല്‍ കന്യാസ്ത്രീക്കെതിരായ ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായും ആരെയും പേടിച്ചിട്ടല്ല ഇപ്പോള്‍ തിരുത്തുന്നതെന്നും വൈകാരികമായി പറഞ്ഞതില്‍ ദുഃഖമുണ്ടെന്നതിനാലാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.
പിസി ജോര്‍ജിന്റെ അധിക്ഷേപ പരാമര്‍ശത്തിന് വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. സോഷ്യല്‍ മീഡിയില്‍ വാ മൂടെടാ പിസി എന്ന തരത്തില്‍ കാംപയനടക്കമുള്ള പ്രതിഷേധവും നടന്നുവരുന്നുണ്ട്. സംഭവത്തില്‍ വിവാദ പരാമര്‍ശത്തില്‍ ദേശീയ വനിതാ കമ്മീഷനും ഇടപെട്ടിട്ടുണ്ട്.
പി.സിജോര്ജ്ജിനെതിരെ പീഡനത്തിനിരയായ കന്യാസ്ത്രീയും പരാതി നല്കാന് ഒരുങ്ങുന്ന സാഹചര്യത്തിലാണ് ചെറിയ തിരുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.

COMMENTS