നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിലെ സുരക്ഷാ ഉദ്യോഗസ്ഥരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ സുരക...
നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിലെ സുരക്ഷാ ഉദ്യോഗസ്ഥരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ മുറിയിലാണ് മുരിക, മുകേഷ് എന്നീ ഉദ്യോഗസ്ഥരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
രാവിലെ മറ്റുദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വിളിച്ചിട്ട് പ്രതികരണം ഇല്ലാതായപ്പോള്‍ മാനേജരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മോഷണശ്രമം ചെറുക്കുന്നതിനിടെയാണ് ആക്രമണം നടന്നിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

COMMENTS