കൊച്ചി: ലൈംഗിക പീഡന ആരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പിനെ അന്വേഷണ സംഘം തൃപ്പൂണിത്തുറയില്‍ വച്ച് ചോദ്യം ചെയ്യും. ഇതിനായി ബുധനാഴ്ച രാവിലെ 10 ...
കൊച്ചി: ലൈംഗിക പീഡന ആരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പിനെ അന്വേഷണ സംഘം തൃപ്പൂണിത്തുറയില്‍ വച്ച് ചോദ്യം ചെയ്യും. ഇതിനായി ബുധനാഴ്ച രാവിലെ 10 മണിക്ക് ഹാജരാകാനാണ് ബിഷപ്പിനോട് അന്വേഷണസംഘം ആവശ്യപ്പെട്ടിരിക്കുന്നത്.
ചോദ്യംചെയ്യാനായി ക്രൈംബ്രാഞ്ച് ഓഫീസിന് സമീപത്തുള്ള ആധുനിക ചോദ്യം ചെയ്യല്‍ കേന്ദ്രമാണ് ഒരുക്കിയിരിക്കുന്നത്. സുരക്ഷാ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയാണ് ചോദ്യംചെയ്യല്‍ തൃപ്പൂണിത്തുറയിലാക്കിയത്.
ഹൈക്കോടതിയുടെ തീരുമാനംഅറിഞ്ഞ ശേഷം അറസ്റ്റ് മതിയെന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്. എന്നാല്‍ ബിഷപ്പിന്റെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടായാല്‍ അടുത്ത ദിവസം വീണ്ടും വിളിപ്പിക്കും.
അതേസമയം ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ ആവശ്യമായ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചതായാണ് സൂചന.

COMMENTS