Search

തിരുവനന്തപുരത്തു വച്ചുണ്ടായ കാറപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മകള്‍ മരിച്ചു

തിരുവനന്തപുരം: വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് ബാലഭാസ്‌കറിന്റെ രണ്ടുവയസ്സുകാരി മകള്‍ തേജസ്വി മരിച്ചു. ഇന്നു പുലര്‍ച്ചെ തിരുവനന്തപുരം പള്ളിപ്പുറത്തു വച്ചായിരുന്നു അപകടം നടന്നത്. അപകടത്തില്‍ വാഹനം ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ന്ന അവസ്ഥയിലാണ്.
അപകടത്തില്‍ ബാലഭാസ്‌കറിനും ഭാര്യയ്ക്കും ഡ്രൈവറിനും ഗുരുതരമായി പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. യാത്രയ്ക്കിടയില്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ തിരുവനന്തപുരത്തു വച്ചുണ്ടായ കാറപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മകള്‍ മരിച്ചു