കൊച്ചി: ജലന്ധര്‍ ബിഷപ്പ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 25 ലേക്ക് മാറ്റി. ബിഷപ്പിനെ ചോദ്യം ചെയ്ത ശേ...
കൊച്ചി: ജലന്ധര്‍ ബിഷപ്പ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 25 ലേക്ക് മാറ്റി. ബിഷപ്പിനെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്യണമോ വേണ്ടയോ എന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥന് തീരുമാനിക്കാമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് വ്യക്തമാക്കി.
അറസ്റ്റ് തടയണമെന്ന് ബിഷപ്പ് കോടതിയില്‍ ആവശ്യപ്പെട്ടിട്ടുമില്ല. പരാതിയില്‍ പറഞ്ഞിരിക്കുന്ന കാര്യം താന്‍ ചെയ്തിട്ടില്ലെന്നും തന്നെ അനാവശ്യമായി കേസില്‍ കുടുക്കിയതാണെന്നും അധികാര തര്‍ക്കവും മിഷണറീസ് ഓഫ് ജീസസില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളും കേസിന് കാരണമായെന്നുമാണ് ബിഷപ്പ് ഹര്‍ജിയില്‍ വിവരിച്ചിരിക്കുന്നത്.
അതേസമയം ബുധനാഴ്ച രാവിലെ ബിഷപ്പ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകുമെന്നാണ് ലഭിക്കുന്ന സൂചന.

COMMENTS