മുംബൈ: അന്തരിച്ച മുന്‍ പ്രധാനമന്ത്രി എ.ബി വാജ്പേയി നല്ലൊരു രാഷ്ട്രീയനേതാവ് മാത്രമല്ല നല്ലൊരു സിനിമാസ്വാദകന് കൂടിയാണെന്ന് ബോളിവുഡിന്റെ ഡ...
മുംബൈ: അന്തരിച്ച മുന്‍ പ്രധാനമന്ത്രി എ.ബി വാജ്പേയി നല്ലൊരു രാഷ്ട്രീയനേതാവ് മാത്രമല്ല നല്ലൊരു സിനിമാസ്വാദകന് കൂടിയാണെന്ന് ബോളിവുഡിന്റെ ഡ്രീം ഗേളായിരുന്ന ഹേമ മാലിനി വ്യക്തമാക്കുന്നു. വാജ്പേയി ഹേമമാലിനിയുടെ കടുത്ത ആരാധകനായിരുന്നു.
1972 - ല്‍ പുറത്തിറങ്ങിയ ഹേമയുടെ സീത ഔര്‍ ഗീത എന്ന ചിത്രം അദ്ദേഹം 25 തവണയാണ് കണ്ടിട്ടുള്ളത്. ഹേമ മാലിനി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വാജ്പേയി പ്രധാനമന്ത്രിയായിരുന്ന സമയത്താണ് ഹേമ മാലിനി ആദ്യമായി പാര്‍ലമെന്റ് അംഗമാകുന്നത്. ഇപ്പോള്‍ മഥുരയില്‍ നിന്നുള്ള ബി.ജെ.പി എം.പിയാണവര്. അദ്ദേഹത്തെ നേരില്‍ കണ്ടകാര്യവും ഹേമ ഓര്‍മ്മിച്ചെടുത്തു.
പാര്‍ട്ടി അംഗമായിട്ടും അദ്ദേഹത്തെ കണ്ടിട്ടില്ലെന്നറിഞ്ഞപ്പോള്‍ പാര്‍ട്ടി അംഗങ്ങളാണ് നേരില്‍ കാണാന്‍ അവസരമൊരുക്കിയതെന്നും എന്നാല്‍ നേരില്‍ കണ്ടപ്പോള്‍ അദ്ദേഹം ഒന്നും സംസാരിച്ചില്ലെന്നും അപ്പോള്‍ കൂടെയുണ്ടായിരുന്ന സ്ത്രീയാണ് അദ്ദേഹം തന്റെ ആരാധകനാണെന്നും പെട്ടെന്ന് കണ്ടതിനാലാണ് സംസാരിക്കാന്‍ മടിച്ചതെന്നും പറഞ്ഞത്. തന്റെ സിനിമ 25 തവണ അദ്ദേഹം കണ്ടതായി അവര്‍ അറിയിച്ചെന്നും ഹേമ മാലിനി വ്യക്തമാക്കി.

COMMENTS