ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയില്‍ നിന്നും 152 ലേക്ക് ഉയര്‍ത്താനുള്ള ഉദ്ദേശ്യവുമായി തമിഴ്നാട് സര്‍ക്കാര്‍ രംഗത...
ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയില്‍ നിന്നും 152 ലേക്ക് ഉയര്‍ത്താനുള്ള ഉദ്ദേശ്യവുമായി തമിഴ്നാട് സര്‍ക്കാര്‍ രംഗത്ത്. ഇതിനായുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി വ്യക്തമാക്കി. സുപ്രീംകോടതിയുടെ അനുമതി ലഭിച്ചാലുടന്‍ ജലനിരപ്പ് ഉയര്‍ത്തുമെന്നും എടപ്പാടി പളനിസ്വാമി അറിയിച്ചു. സേലത്ത് മാധ്യമങ്ങളോടാണ് തമിഴ്നാട് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തില്‍ പ്രളയമുണ്ടായത് മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നുവിട്ടതുകൊണ്ടല്ലെന്നും കേരളം തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും എടപ്പാടി വ്യക്തമാക്കി.
നേരത്തെ ജലനിരപ്പ് 136 ല്‍ നിന്ന് 142 ആയി ഉയര്‍ത്താന്‍ സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. അതുകൊണ്ടും തൃപ്തിയാകാതെയാണ് തമിഴ്നാട് ഇപ്പോള്‍ 152 അടി ആക്കാന്‍ പ്രയത്നിക്കുന്നത്.

COMMENTS