ചെന്നൈ: സുബ്രഹ്മണ്യപുരം, ആമേന്‍, നോര്‍ത്ത് 24 കാതം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തി നേടിയ നടി സ്വാതി റെഡ്ഡി വിവാഹിതയാവുന്നു. മലേഷ്യന്‍ എയര്‍...
ചെന്നൈ: സുബ്രഹ്മണ്യപുരം, ആമേന്‍, നോര്‍ത്ത് 24 കാതം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തി നേടിയ നടി സ്വാതി റെഡ്ഡി വിവാഹിതയാവുന്നു. മലേഷ്യന്‍ എയര്‍വേയ്സിലെ പൈലറ്റ് വികാസ് ആണ് വരന്. ജര്ക്കാത്തയിലാണ് സ്ഥിരതാമസം. ദീര്‍ഘകാലമായി ഇരുവരും പ്രണയത്തിലായിരുന്നു.
ആഗസ്റ്റ് 30 ന് ഹൈദരാബാദില്‍ വച്ചാണ് വിവാഹം. സെപ്തംബര്‍ 2 ന് കൊച്ചിയില്‍ വച്ച് മലയാളത്തിലെ സഹപ്രവര്ത്തര്ക്കായി വിരുന്നൊരുക്കുന്നുണ്ട്.
2005 ല്‍ ഡെയ്ഞ്ചര്‍ എന്ന ചിത്രത്തിലൂടെയാണ് സ്വാതി സിനിമയിലെത്തിയത്. മോസയിലെ പരല്മീനുകള്, ആട്, ഡബിള്‍ബാരല്‍ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
COMMENTS