തൊടുപുഴ: ഇടുക്കി കളക്ട്രേറ്റിനു സമീപം എസ്.പി ഓഫീസിനു മുന്നില്‍ യുവതിയുടെ ആത്മഹത്യാ ശ്രമം. പൊലീസ് കള്ളക്കേസില്‍ കുടുക്കുന്നു, തന്റെ പരാതി...
തൊടുപുഴ: ഇടുക്കി കളക്ട്രേറ്റിനു സമീപം എസ്.പി ഓഫീസിനു മുന്നില്‍ യുവതിയുടെ ആത്മഹത്യാ ശ്രമം. പൊലീസ് കള്ളക്കേസില്‍ കുടുക്കുന്നു, തന്റെ പരാതിയില്‍ നടപടി സ്വീകരിക്കുന്നില്ല എന്നാരോപിച്ചാണ് ഇടുക്കി സ്വദേശി സാലി എസ്.പി ഓഫീസിനു മുന്നില്‍ പെട്രോളൊഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്.
യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ ബാഗില്‍ നിന്നും ലൈറ്ററും തീപ്പെട്ടിയും പൊലീസ് കൈക്കലാക്കി. തുടര്‍ന്ന് യുവതിയെ ആശുപത്രിയിലെത്തിച്ചു.
അയല്‍വാസിയുമായുണ്ടായിരുന്ന ഭൂമി തര്‍ക്കത്തില്‍ പൊലീസ് അയാളുമായി ചേര്‍ന്ന് തനിക്കെതിരെ കള്ളക്കേസ് ഉണ്ടാക്കുന്നു എന്നാണ് യുവതിയുടെ ആരോപണം. എന്നാല്‍ പരാതി അന്വേഷിച്ചുവരികയാണെന്ന് പൊലീസ് മേധാവി അറിയിച്ചു.

COMMENTS