ലഖ്നൗ: ബലാത്സംഗത്തിനു ഇരയായ യുവതി പൊലീസിനു പരാതി നല്‍കിയിട്ടും കേസെടുത്തില്ല. ഇതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. ഷാജഹാന്‍പുരിലാണ് സ...
ലഖ്നൗ: ബലാത്സംഗത്തിനു ഇരയായ യുവതി പൊലീസിനു പരാതി നല്‍കിയിട്ടും കേസെടുത്തില്ല. ഇതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. ഷാജഹാന്‍പുരിലാണ് സംഭവം.
വ്യാഴാഴ്ച രാവിലെയാണ് യുവതി ശരീരത്തില്‍ സ്വയം തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചത്. പന്ത്രണ്ടുകാരനായ മകനെയും ചേര്‍ത്താണ് തീകൊളുത്തിയത്. എന്നാല്‍, മകന് പരിക്കുകളോടെ രക്ഷപ്പെട്ടു.
കുട്ടി ഇപ്പോള്‍ ചികിത്സയിലാണ്. 95 ശതമാനത്തോളം പൊള്ളലേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച മരിച്ചു.
ആറു മാസം മുമ്പാണ് ഗ്രാമത്തിലെ മൂന്നു പേര് ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്തത്. ബലാത്സംഗം ചെയ്ത ശേഷം പുറത്തുപറഞ്ഞാല്‍ കുട്ടിയെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതിനാല്‍ യുവതി വിവരം മറ്റാരോടും പറഞ്ഞില്ല.
കഴിഞ്ഞ മാസമാണ് യുവതി വിവരം ഭര്‍ത്താവിനെ അറിയിക്കുന്നത്. പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ല.
കേസെടുക്കാന്‍ വിസമ്മതിച്ച മൂന്നു പൊലീസുകാര്‍ക്കെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തു. ഇവരെ സസ്പെന്‍ഡ് ചെയ്തു.
Highlight: Rape survivor sets herself son on fire.

COMMENTS