ബേണ്‍ : ഐക്യരാഷ്ട്രസഭയുടെ മുന്‍ സെക്രട്ടറി ജനറലും നോബല്‍ സമാധാന സമ്മാന ജേതാവുമായ കോഫി അന്നാന് അന്തരിച്ചു. 80 വയസ്സായിരുന്നു. സ്വിറ്റ്...
ബേണ്‍ : ഐക്യരാഷ്ട്രസഭയുടെ മുന്‍ സെക്രട്ടറി ജനറലും നോബല്‍ സമാധാന സമ്മാന ജേതാവുമായ കോഫി അന്നാന് അന്തരിച്ചു. 80 വയസ്സായിരുന്നു.
സ്വിറ്റ്സര്‍ലന്‍ഡിലെ ആശുപത്രിയിലായിരുന്നു അന്ത്യമെന്നു ബന്ധുക്കള്‍ അറിയിച്ചു. മരണസമയത്ത് ഭാര്യ നേന്, മക്കളായ അമ, കോജോ, നിന എന്നിവര്‍ സമീപത്തുണ്ടായിരുന്നു.
ഘാനയിലെ കുമസിയില് 1938 ഏപ്രില്‍ എട്ടിന് ജനിച്ച അന്നാന് ഐക്യരാഷ്ട്രസഭയുടെ ഏഴാം സെക്രട്ടറി ജനറലായിരുന്നു. 1997 ജനുവരി മുതല്‍ 2006 ഡിസംബര്‍ വരെയായിരുന്നു അദ്ദേഹം സെക്രട്ടറി ജനറലായിരുന്നത്.
ഘാനയില്‍നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥനായിരുന്നു കോഫി അന്നാന്. 2001ലാണ് അദ്ദേഹം നോബല്‍ സമ്മാനത്തിന് അര്‍ഹനായത്.
അന്നാന്റെ കീഴിലായിരുന്നു മുന്‍ കേന്ദ്ര മന്ത്രി കൂടിയായിരുന്നു ശശി തരൂര്‍ അണ്ടര്‍ സെക്രട്ടറി ജനറലായി പ്രവര്‍ത്തിച്ചത്. അന്നാനുമൊത്തുള്ള കാലം തന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും മികച്ച കാലമായിരുന്നുവെന്നു ശശി തരൂര്‍ അനുസ്മരിച്ചു.

COMMENTS