എറണാകളുത്ത് മാഞ്ഞാലിയില്‍ മുങ്ങിയ വീട്ടില്‍ നിന്നു രക്ഷപ്പെടുത്തിയ 45 ദിവസമായ കുഞ്ഞിനെ മദ്രാസ് റജിമെന്റിലെ സൈനികര്‍ സുരക്ഷിത സ്ഥാനത്തേയ്...
എറണാകളുത്ത് മാഞ്ഞാലിയില്‍ മുങ്ങിയ വീട്ടില്‍ നിന്നു രക്ഷപ്പെടുത്തിയ 45 ദിവസമായ കുഞ്ഞിനെ മദ്രാസ് റജിമെന്റിലെ സൈനികര്‍ സുരക്ഷിത സ്ഥാനത്തേയ്ക്കു മാറ്റുന്നു
കേരളത്തില്‍ മഴ ശക്തമായി തുടരുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സേനാവിഭാഗങ്ങളുടെ സഹായം കൂടുതലായി ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
ദുരന്തത്തെ സൂക്ഷ്മതയും ജാഗ്രതയും പുലര്‍ത്തി അതിജീവിക്കാന്‍ കഴിയണമെന്നും സര്‍ക്കാര്‍ എല്ലാവിധ ഇടപെടലുകളും ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇതിനിടെ, ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് അതിവേഗം ഉയരുകയാണ്. വൈകുന്നേരത്തോടെ, 2399.28 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ഇടുക്കിക്കു മുകളില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ജലനിരപ്പ് ഉയര്‍ന്നത് ഭീതി പരത്തുന്നുണ്ട്.
ഇടമലയാറിലും വെള്ളം ഉയരുകയാണ്. 169.19 മീറ്റര്‍ ആണ് ഇടമലയാറിലെ ജലനിരപ്പ്. ഇടുക്കിയിലും ഇടമലയാറും ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് പുറത്തേക്ക് ഒഴുക്കി വിടുന്ന ജലത്തിന്റെ അളവ് കൂട്ടിയിട്ടുണ്ട്. ഡാമുകളിലെ ജലനിരപ്പ് ഉയരുന്നതിനനുസരിച്ച് പുറത്തേയ്ക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവില്‍ ഓരോ മണിക്കൂറിലും വ്യത്യാസം വരുത്തുന്നുണ്ട്.
കേരളത്തിലെ 39 ഡാമുകളില്‍ 33 എണ്ണത്തിന്റേയും ഷട്ടറുകള്‍ തുറന്നിരിക്കുകയാണ്. സംസ്ഥാനത്തെ മിക്ക നദികളും കരകവിഞ്ഞൊഴുകകയാണ്. പെരിയാറിലെ ജലനിരപ്പ് ഒന്നര മീറ്റര്‍ ഉയര്‍ന്നു. പമ്പയും ഭാരതപ്പുഴയും കരകവിഞ്ഞൊഴുകയാണ്.
പുനലൂര്‍-ചെങ്കോട്ട റെയില്‍ പാതയില്‍ കഴുതുരുട്ടിക്കടുത്ത് മണ്ണിടിഞ്ഞു വീണപ്പോള്‍
COMMENTS