Featured post

ഇലക്ട്രല്‍ ബോണ്ട്: ബിജെപി ഇതുവരെ നേടിയത് 6,986.5 കോടി രൂപ, തൃണമൂലിന് 1,397 കോടി, കോണ്‍ഗ്രസിന് 1,334 കോടി

അഭിനന്ദ് ന്യൂഡല്‍ഹി: 2018-ല്‍ അവതരിപ്പിച്ചതിന് ശേഷം ഇലക്ട്രല്‍ ബോണ്ടുകള്‍ വഴി ബി.ജെ.പിക്ക് 6,986.5 കോടി രൂപ ലഭിച്ചുവെന്നു കണക്കുകള്‍ വ്യക്തമ...

പുതിയ കേരള സൃഷ്ടിക്ക് സമഗ്ര പദ്ധതിയുമായി സര്‍ക്കാര്‍, കേന്ദ്രത്തോടു സഹായം തേടും, 30 ന് പ്രത്യേക നിയമസഭാ സമ്മേളനം

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: പ്രളയദുരന്തം നേരിടാന്‍ കേരളം സമഗ്ര പദ്ധതിയൊരുക്കുന്നു. ഇതിനായി ബൃഹദ്പദ്ധതി തയ്യാറാക്കി കേന്ദ്രസര്‍ക്കാര...

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: പ്രളയദുരന്തം നേരിടാന്‍ കേരളം സമഗ്ര പദ്ധതിയൊരുക്കുന്നു. ഇതിനായി ബൃഹദ്പദ്ധതി തയ്യാറാക്കി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

തകര്‍ന്നുപോയ കേരളത്തെ പഴയതു പോലെ തിരിച്ചുപിടിക്കുകയല്ല ലക്ഷ്യമെന്നും പുതിയൊരു കേരള സൃഷ്ടിക്കുതകുന്ന പദ്ധതിയാണ് തയ്യാറാക്കുന്നതെന്നും മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

വലിയ അളവില്‍ വിഭവ സമാഹരണം നടത്തിയാല്‍ മാത്രമേ സംസ്ഥാനത്തിന്റെ പുനര്‍നിര്‍മാണം സാദ്ധ്യമാകൂ. കമ്പോളത്തില്‍ നിന്ന് സംസ്ഥാനത്തിന് വായ്പയെടുക്കാനുള്ള പരിധി ഉയര്‍ത്താന്‍ കേന്ദ്രത്തോട്  ആവശ്യപ്പെടും. കേരളത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഎസ്ഡിപി) മൂന്നുശതമാനമാണ് ഇപ്പോള്‍ വായ്പാ പരിധി. ഇതു നാലര ശതമാനമായി ഉയര്‍ത്താനാവും ആവശ്യപ്പെടുക. ഈ ഇനത്തില്‍ 10,500 കോടി രൂപ അധികമായി കമ്പോളത്തില്‍നിന്ന് സമാഹരിക്കാന്‍ കഴിയുമെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മറ്റു തീരുമാനങ്ങള്‍:

* പശ്ചാത്തല സൗകര്യങ്ങള്‍ പുനര്‍നിര്‍മ്മിക്കാനും കൃഷി, ജലസേചനം, അനുബന്ധമേഖലകളിലും സാമൂഹ്യമേഖലയിലും ദീര്‍ഘകാല പദ്ധതികള്‍ നടപ്പാക്കുന്നതിനും പ്രത്യേക പദ്ധതി നടപ്പാക്കാന്‍  നബാര്‍ഡിനോട് ആവശ്യപ്പെടും.

* മഹാത്മാഗാന്ധി തൊഴിലുറപ്പുപദ്ധതിയില്‍ ഈ വര്‍ഷം 2,600 കോടി രൂപയുടെ പ്രത്യേക പാക്കേജ് വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും.

* ദുരിതാശ്വാസം, പുനര്‍നിര്‍മ്മാണം, പുനരധിവാസം എന്നിവ ചര്‍ച്ച ചെയ്യാന്‍ ഈമാസം 30 ന് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാന്‍ ഗവര്‍ണ്ണറോട് ശുപാര്‍ശ ചെയ്യും.

* പ്രളയബാധിത പ്രദേശങ്ങളിലെ ബാങ്ക് വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. വാണിജ്യബാങ്കുകള്‍ക്കും സഹകരണ ബാങ്കുകള്‍ക്കും ഇത് ബാധകമാണ്.

* ചില സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ പോയി വായ്പാ കുടിശ്ശിക പിരിക്കാന്‍ ശ്രമിച്ചതിനെക്കുറിച്ച് പരാതി ഉയര്‍ന്നുവന്നിട്ടുണ്ട്. ഇത്തരം ശ്രമങ്ങളില്‍നിന്ന് അവര്‍ പിന്തിരിയണം.

* പ്രളയക്കെടുതി നേരിടുന്നതിനും കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനും പണം സമാഹരിക്കുന്നതിന് പ്രത്യേക ലോട്ടറി ആരംഭിക്കും.

* അധിക വിഭവസമാഹരണത്തിന് സംസ്ഥാന ജി എസ് ടി തുകയ്ക്കുമേല്‍ 10 ശതമാനം സെസ് ചുമത്താന്‍ അനുവദിക്കണമെന്ന് ജിഎസ്ടി കൗണ്‍സിലിനോട് ആവശ്യപ്പെടും.

eywords: Kerala Floods, Floods, Pinarayi Vijayan, Kerala Government,  Nelliyampathy, News papers, Print, Edition, Defence, Trucks, Fishermen, Fishing community, Rescue operations, Vypin, Aluva, Cherai, Allappuzha, Rescue 



COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,270,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4918,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10734,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1423,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,360,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,870,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1084,
ltr
item
www.vyganews.com: പുതിയ കേരള സൃഷ്ടിക്ക് സമഗ്ര പദ്ധതിയുമായി സര്‍ക്കാര്‍, കേന്ദ്രത്തോടു സഹായം തേടും, 30 ന് പ്രത്യേക നിയമസഭാ സമ്മേളനം
പുതിയ കേരള സൃഷ്ടിക്ക് സമഗ്ര പദ്ധതിയുമായി സര്‍ക്കാര്‍, കേന്ദ്രത്തോടു സഹായം തേടും, 30 ന് പ്രത്യേക നിയമസഭാ സമ്മേളനം
https://3.bp.blogspot.com/-mp8lhNv-Dew/W3wc-pv8WbI/AAAAAAAAEuQ/1ZW2WQPr6zA4Ts8lyWGV3EJWAEb7dFY8ACLcBGAs/s640/flood%2Brescue.png
https://3.bp.blogspot.com/-mp8lhNv-Dew/W3wc-pv8WbI/AAAAAAAAEuQ/1ZW2WQPr6zA4Ts8lyWGV3EJWAEb7dFY8ACLcBGAs/s72-c/flood%2Brescue.png
www.vyganews.com
https://www.vyganews.com/2018/08/government-to-build-new-kerala.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2018/08/government-to-build-new-kerala.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy