കൊച്ചി: തുടരെത്തുടരെയുള്ള ഇന്ധന വില വര്‍ധനയ്ക്ക് പിന്നാലെ പാചകവാതക വിലയും വര്‍ദ്ധിപ്പിച്ചു. സബ്സിഡി ഉള്ള സിലിണ്ടറുകള്‍ക്ക് 30.50 രൂപയാണ്...
കൊച്ചി: തുടരെത്തുടരെയുള്ള ഇന്ധന വില വര്‍ധനയ്ക്ക് പിന്നാലെ പാചകവാതക വിലയും വര്‍ദ്ധിപ്പിച്ചു. സബ്സിഡി ഉള്ള സിലിണ്ടറുകള്‍ക്ക് 30.50 രൂപയാണ് വര്‍ദ്ധിച്ചിരിക്കുന്നത്. ഇതോടെ ഒരു സിലിണ്ടറിന്റെ വില 782 രൂപയില്‍ നിന്നും 812.50 രൂപയായി ഉയര്‍ന്നു.
വാണിജ്യ സിലിണ്ടറുകള്‍ക്ക് 1363 ല്‍ നിന്നും 47.50 രൂപ കൂടി 1410.50 ആയി വര്‍ദ്ധിച്ചു. അഞ്ച് കിലോ സിലിണ്ടറുകള്‍ക്ക് 379 ല്‍ നിന്നും 15 രൂപ കൂടി 394 ആയി വര്‍ധിച്ചു.
ഇത്തരത്തില്‍ സബ്സിഡി സിലിണ്ടറുകള്‍ക്കടക്കം വില വര്‍ദ്ധിപ്പിച്ചത് സാധാരണക്കാരായ ജനങ്ങളെ ഏറെ ബുദ്ധിമുട്ടിക്കും. പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ട കേരളത്തിലെ ജനങ്ങള്‍ക്ക് ഇതൊരു ഇരുട്ടടി കൂടിയാണ്.

COMMENTS