കൊച്ചി: മലയാള സിനിമയിലെ സ്ത്രീകളുടെ സംഘടനയായ ഡബ്ല്യു.സി.സിയില്‍ നിന്നു നടി മഞ്ജു വാര്യര്‍ രാജിവച്ചതായി അഭ്യൂഹം. കൈരളി ന്യൂസാണ് ഇക്കാര്യം...
കൊച്ചി: മലയാള സിനിമയിലെ സ്ത്രീകളുടെ സംഘടനയായ ഡബ്ല്യു.സി.സിയില്‍ നിന്നു നടി മഞ്ജു വാര്യര്‍ രാജിവച്ചതായി അഭ്യൂഹം. കൈരളി ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്. എന്നാല്‍, ഇക്കാര്യത്തിന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല.
ഡബ്ല്യു.സി.സിയിലെ അംഗങ്ങളുടെ നിലപാടിലുണ്ടായ അഭിപ്രായ വ്യത്യാസം മൂലമാണ് രാജിയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
ഡബ്ല്യു.സി.സിയില്‍ നിന്നു രാജിവച്ച കാര്യം താരസംഘടനയായ എഎംഎംഎയുടെ പ്രസിഡന്റ് മോഹന്‍ലാലിനെ മഞ്ജു വാര്യര്‍ അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ഡബ്ല്യു.സി.സിയിലെ ചില നടിമാര്‍ രാജി വച്ച വിഷയത്തില്‍ മഞ്ജു പ്രതികരിക്കാതിരുന്നതും വാര്‍ത്തയായിരുന്നു.
ഇക്കാര്യം ഡബ്ല്യു.സി.സിയും സ്ഥിരീകരിച്ചിട്ടില്ല.
COMMENTS