Search

കളക്ടര്‍ ബ്രോ അവധി നല്‍കിയില്ല, വിദ്യാര്‍ത്ഥികള്‍ വ്യാജ പേജുണ്ടാക്കി സ്വയം അവധി പ്രഖ്യാപിച്ചു

എറണാകുളം: വിദ്യാര്‍ത്ഥികള്‍ ജില്ലാ കളക്ടറുടെ വ്യാജ ഫേസ്ബുക്ക് പേജുണ്ടാക്കി അവധി പ്രഖ്യാപിച്ചു. എറണാകുളം ജില്ലാ കളക്ടറുടെ പേരിലാണ് വ്യാജ പേജുണ്ടാക്കിയത്.

എറണാകുളം ജില്ലയില്‍ മഴ കനത്തതോടെ ജില്ലാ കളക്ടര്‍ അവനധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പലപ്പോഴും പ്രഫഷണല്‍ കോളജുകള്‍ക്ക് അവധിയുണ്ടായിരുന്നില്ല.

ബുധനാഴ്ച എറണാകുളം ജില്ലയില്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നില്ല. അതോടെയാണ് ഏതോ വിരുതന്മാര്‍ കളക്ടറുടെ പേരില്‍വ്യാജ ഫേസ്ബുക്ക് പേജുണ്ടാക്കി സ്വയം അവധി പ്രഖ്യാപിച്ചത്.

സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫറുള്ള അന്വേഷണത്തിന് ഉത്തരവിട്ടു. കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടിയുണ്ടാകുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.



Highlight: Students create fake facebook page of Ernakulam district collector



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ കളക്ടര്‍ ബ്രോ അവധി നല്‍കിയില്ല, വിദ്യാര്‍ത്ഥികള്‍ വ്യാജ പേജുണ്ടാക്കി സ്വയം അവധി പ്രഖ്യാപിച്ചു