കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന രണ്ടു വയസ്സുകാരന് മരിച്ചത് ഷിഗെല്ല ബാക്ടീരിയ ബാധമൂലം അല്ലെന്നു പരിശോധനാഫലം...
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന രണ്ടു വയസ്സുകാരന് മരിച്ചത് ഷിഗെല്ല ബാക്ടീരിയ ബാധമൂലം അല്ലെന്നു പരിശോധനാഫലം. മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് സ്ഥിരീകരണം.
പുതുപ്പാടി സ്വദേശി ഹര്‍ഷാദിന്റെ മകന് സിയാനാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേ മരിച്ചത്.
നേരത്തെ മലപ്പുറം ജില്ലയില്‍ രണ്ടു പേര് ഷിഗെല്ല ബാധിച്ചു മരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന കോഴിക്കോട് ജില്ലയിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു.
ബാക്ടീരിയ കാരണമായി ഉണ്ടാകുന്ന ഗുരുതരമായ രോഗമാണ് ഷിഗെല്ല. മലിന
ജലമാണ് രോഗമുണ്ടാ്ക്കുന്നത്. സാധാരണ വയറിളക്ക രോഗത്തേക്കാള്‍ ഗുരുതരമാണിത്.
കൃത്യസമയത്ത് ഫലപ്രദമായചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ രോഗം തലച്ചോറിനെയും വൃക്കകളെയും ബാധിക്കും. രോഗം ബാധിക്കാനുള്ള സാധ്യത കൂടുതല്‍ കുട്ടികളിലാണ്.
Highlight: shigella-virus in Malappuram.Alert in Kozhikkodu

COMMENTS