പട്ന കോരിച്ചൊരിയുന്ന മഴയില്‍ പട്നയില്‍ നളന്ദ മെഡിക്കല്‍ കോളേജിന്റെ ഐസിയുവില്‍ വെള്ളം കയറുകയും വെള്ളത്തില്‍ മീനുകള്‍ ഓടിക്കളിക്കുകയു...
പട്ന കോരിച്ചൊരിയുന്ന മഴയില്‍ പട്നയില്‍ നളന്ദ മെഡിക്കല്‍ കോളേജിന്റെ ഐസിയുവില്‍ വെള്ളം കയറുകയും വെള്ളത്തില്‍ മീനുകള്‍ ഓടിക്കളിക്കുകയും ചെയ്യുന്നു!
കായലായി മാറിയ ആശുപത്രിയില്‍ നിന്നു വെള്ളം പമ്പുചെയ്തു കളയാന്‍ ശ്രമം നടക്കുന്നു. കിഴക്കന്‍ ബീഹാറിലെ ജനങ്ങള്‍ ആശ്രയിക്കുന്ന പ്രധാന ആശുപത്രിയാണിത്.
#WATCH: Fish seen in the water logged inside the Intensive Care Unit (ICU) of Nalanda Medical College Hospital (NMCH) in Patna following heavy rainfall in the city. #Bihar pic.twitter.com/oRCnr6f0UJ— ANI (@ANI) July 29, 2018
മുഖ്യമന്ത്രി നിതീഷ് കുമാറിനെ കളിയാക്കിക്കൊണ്ട് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ട്വീറ്റ് ചെയ്ത ഫോട്ടോകള്‍ ആശുപത്രിയുടെ യഥാര്‍ത്ഥ അവസ്ഥ വ്യക്തമാക്കുന്നു.
ബീഹാറിലെ രണ്ടാമത്തെ വലിയ ആശുപത്രിയാണിത്. ഈ ആശുപത്രിയുടെ ഒപി വിഭാഗത്തില്‍ നിത്യവും കുറഞ്ഞത് രണ്ടായിരം രോഗികളെങ്കിലും എത്താറുണ്ട്. 750 കിടക്കകളുമുണ്ട്.
മിക്ക വാര്‍ഡുകളിലും മുട്ടിനൊപ്പം വെള്ളം കയറിയിട്ടുണ്ട്. മിക്ക ഇലക്ട്രിക് സംവിധാനങ്ങളും തകരാറിലാവുകയോ നിറുത്തിവയ്ക്കുകയോ ചെയ്തിട്ടുണ്ട്.
കനത്ത മഴയില്‍ ബീഹാറിന്റെ മിക്ക പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണ്.
Keywords: Bihar, Patna, Nalanda Medical College, Flood, Tejaswi Yadav
COMMENTS