തിരുവനന്തപുരം: വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ടവര്‍ പ്രണയിച്ചുവിവാഹിതരായതിന്റെ പേരില്‍ വധഭീഷണിയുണ്ടെന്ന് ആരോപിച്ച് ഫേസ്ബുക്ക് ലൈവില്‍ പ്രത...
തിരുവനന്തപുരം: വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ടവര്‍ പ്രണയിച്ചുവിവാഹിതരായതിന്റെ പേരില്‍ വധഭീഷണിയുണ്ടെന്ന് ആരോപിച്ച് ഫേസ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ട ദമ്പതിമാര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി.
ആറ്റിങ്ങല്‍ സ്വദേശി ഹാരിസണും കണ്ണൂര്‍ വളപട്ടണം സ്വദേശി ഷഹാനയും ആറ്റിങ്ങല്‍ പൊലീസ് സ്റ്റേഷനിലാണ് ഹാജരായത്. വാമനപുരത്തെ ഒരു ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായതിന്റെ രേഖകളും അവര്‍ സ്റ്റേഷനില്‍ ഹാജരാക്കി.
മകനെ കാണാനില്ലെന്നു കാട്ടി ഹാരിസന്റെ അച്ഛന് ആറ്റിങ്ങല്‍ പൊലീസ് സ്റ്റേഷനിലും മകളെ കണാനില്ലെന്നു കാട്ടി ഷഹാനയും അമ്മ വളപട്ടണം പൊലീസിനും പരാതി നല്‍കിയിരുന്നു.
ഹാരിസനെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി. ഷഹാനയെ പൊലീസ് കണ്ണൂരേക്കു കൊണ്ടുപോയി.
എസ്ഡിപിഐ പ്രവര്‍ത്തകരുടെ വധഭീഷണിയുണ്ടെന്ന് ദമ്പതികള്‍ ഫേസ്ബുക്കി ലൈവില്‍ ആരോപിച്ചിരുന്നു. എന്നാല്‍, ഇതു അടിസ്ഥാനരഹിതമാണെന്നും അനാവശ്യമായി തങ്ങളെ വിഷയത്തിലേക്കു വലിച്ചിഴക്കുകയാണെന്നും എസ്ഡിപിഐ പ്രദേശിക നേതൃത്വം പറഞ്ഞു.
വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ട തങ്ങള്‍ പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരില്‍ ഭീഷണി നേരിടുകയാണെന്നു കഴിഞ്ഞ ദിവസമാണ്ഫേസ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ട് പറഞ്ഞത്. കെവിനു സംഭവിച്ചത് തങ്ങള്‍ക്കും സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും അവര്‍ വെളിപ്പെടുത്തി.
മണിക്കൂറുകള്‍ക്കുള്ളില്‍ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. അതോടെ പൊലീസും വിഷയത്തില്‍ ഇടപെടുകയായിരുന്നു.
Highlight: Harison and Shahana reached in Attingal.

COMMENTS