തിരുവനന്തപുരം: ദശാബ്ദങ്ങളായി സര്‍ക്കാര്‍ ഭൂമിയില്‍ സ്ഥിതിചെയ്യുന്ന ആരാധനാലയങ്ങള്‍, സാംസ്കാരിക സ്ഥാപനങ്ങള്‍, യുവജന ക്ലബ്ബുകള്‍, ശ്മശാനങ്ങ...
തിരുവനന്തപുരം: ദശാബ്ദങ്ങളായി സര്‍ക്കാര്‍ ഭൂമിയില്‍ സ്ഥിതിചെയ്യുന്ന ആരാധനാലയങ്ങള്‍, സാംസ്കാരിക സ്ഥാപനങ്ങള്‍, യുവജന ക്ലബ്ബുകള്‍, ശ്മശാനങ്ങള്‍ എന്നിവയ്ക്ക് ഉപാധികളോടെ ഭൂമി പതിച്ചു നല്കാന് റവന്യൂമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കളക്ടര്‍മാരുടെ യോഗത്തില്‍
തീരുമാനമായി .
ഇത്തരത്തില്‍ ഭൂമി കൈവശം വച്ചിരിക്കുന്നവര്‍ക്ക് അത്യാവശ്യം വേണ്ട ഭൂമി വിപണിവില ഈടാക്കി പതിച്ചു നല്‍കാനാണ് തീരുമാനം. ഇത് നല്കാന് കഴിയാത്തവര്‍ക്ക് നിശ്ചിത വര്‍ഷത്തേക്ക് ഭൂമി പാട്ടത്തിന് നല്‍കും.
ഇതോടൊപ്പം പാട്ടം വ്യവസ്ഥാ രേഖകള്‍ ക്രമീകരിക്കാനും കുടിശ്ശിക വരുത്തിയവര്‍ക്കും പാട്ടത്തുക അടയ്ക്കാത്തവര്ക്കുമെതിരെ കര്‍ശന നടപടിയെടുക്കാനും പരമാവധി കൈവശം വയ്ക്കുന്ന ഭൂമി 15 ഏക്കറാക്കാനും മിച്ചഭൂമിയില്‍ വീണ്ടും കയ്യേറ്റമുണ്ടാകാതെ സൂക്ഷിക്കാനും യോഗത്തില്‍ തീരുമാനമായി.

COMMENTS