സെന്റ് പീറ്റേഴ്സ്ബര്‍ഗ് : ബെല്‍ജിയത്തെ മറുപടിയില്ലാത്ത ഒരു ഗോളിനു തകര്‍ത്ത് ഫ്രാന്‍സ് ലോകകപ്പ് ഫൈനലില്‍ ഇടം കണ്ടു. ഇംഗഌണ്ട്-ക്രൊയേഷ്യ...
സെന്റ് പീറ്റേഴ്സ്ബര്‍ഗ് : ബെല്‍ജിയത്തെ മറുപടിയില്ലാത്ത ഒരു ഗോളിനു തകര്‍ത്ത് ഫ്രാന്‍സ് ലോകകപ്പ് ഫൈനലില്‍ ഇടം കണ്ടു. ഇംഗഌണ്ട്-ക്രൊയേഷ്യ മത്സരത്തിലെ വിജയികളായിരിക്കും ഫൈനലില്‍ ഫ്രാന്‍സിനെ നേരിടുക.അന്പത്തൊന്നാം മിനിറ്റില്‍ സാമുവല്‍ ഉംറ്റിറ്റിയാണ് ഫ്രാന്‍സിനു നിര്‍ണായക ഗോള്‍ സമ്മാനിച്ചത്. അന്റോണിയ ഗ്രീസ്മാന്റെ ക്രോസ് ഉംറ്റിറ്റി വലയിലേ്ക്ക് അനായാസം കുത്തിയിടുകയായിരുന്നു.
ഗോള്‍രഹിതമായിരുന്നു ആദ്യ പകുതി. ഒപ്പത്തിനൊപ്പമായിരുന്നു ഇരു ടീമുകളുമെന്നു പറയാം. തുടക്കത്തില്‍ ബെല്‍ജിയത്തിനായിരുന്നു ആധിപത്യം. പക്ഷേ, അവര്‍ക്കു ഗോള്‍ കണ്ടെത്താനായില്ല.
പലകുറി ഏഡന്‍ ഹസാര്‍ഡ് ഗോളിനടുത്തെത്തിയെങ്കിലും ഫ്രഞ്ച് പ്രതിരോധത്തില്‍ വീണുപോയി.
ഫ്രാന്‍സ് തുടക്കത്തില്‍ പതറി. ഒറ്റപ്പെട്ട മുന്നേറ്റങ്ങളില്‍ ഒതുങ്ങി. ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസിന്റെ ഗംഭീര സേവാണ് ഒന്നാം പകുതിയില്‍ ഗോള്‍ വീഴാതെ ഫ്രാന്‍സിനെ രക്ഷിച്ചത്.
ആല്‍ഡര്‍ വയ്റല്ഡ് തൊടുത്ത മനോഹരമായ ഗണ്ണര്‍ ലോറിസ് തട്ടിയറ്റി ടീമിനെ രക്ഷിക്കുകയായിരുന്നു. വലതുവശത്തേക്ക് ചാടിയുള്ള ലോറിസിന്റെ സേവും അതിശയിപ്പിക്കുന്നതായിരുന്നു.
പന്ത് മിക്കപ്പോഴും ബെല്‍ജിയന്‍ ബൂട്ടുകളിലായിരുന്നു. പക്ഷേ, ആക്രമണ മികവ് ഫ്രാന്‍സിനു രക്ഷയായി.
Keywords: France, Belgium, World Cup Football
COMMENTS