കൊച്ചി: കലാലയ രാഷ്ട്രീയം നിരോധിക്കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. അടുത്ത കാലത്തുണ്ടായ മഹാരാജാസ് കോളേജ് വിദ്യാര്‍ത്...
കൊച്ചി: കലാലയ രാഷ്ട്രീയം നിരോധിക്കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. അടുത്ത കാലത്തുണ്ടായ മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ചെങ്ങന്നൂര്‍ സ്വദേശി അജോയ് നല്കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവം ആണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു.
കലാലയ രാഷ്ട്രീയത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കണമെന്ന് 2004 ല്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ഇത് പാലിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ചപറ്റിയെന്നും അതിനാല്‍ അഭിമന്യുവിന്റെ മരണത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ കലാലയത്തിനകത്തും പുറത്തും നടക്കുന്ന കൊലപാതകം തമ്മില്‍ വ്യത്യാസമില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. ഹര്‍ജി പരിഗണിച്ച് സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു.

COMMENTS