Search

പൊലീസ് മനുഷ്യാവകാശ സംരക്ഷകരാകണം: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കേരള പൊലീസിനെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച്  മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് ആധുനിക പൊലീസിങ് സംബന്ധിച്ച ഒരു സെമിനാറില്‍ പങ്കെടുക്കവെയാണ് അദ്ദേഹം കേരള പൊലീസിനെതിരെ രൂക്ഷമായ ഭാഷയില്‍ സംസാരിച്ചത്.

പൊലീസ് മനുഷ്യാവകാശ ലംഘകരാകുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് മനുഷ്യാവകാശ സംരക്ഷകരാകണമെന്നും അഴിമതിക്കും മൂന്നാംമുറയ്ക്കുമെതിരെ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കുമെന്നും വേലി തന്നെ വിളവ് തിന്നുന്ന പ്രവണ ശരിയല്ലെന്നും മുഖ്യമന്ത്രി വിശദമാക്കി. പൊലീസിനെ ജനാധിപത്യപരമായി പുനസംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “പൊലീസ് മനുഷ്യാവകാശ സംരക്ഷകരാകണം: മുഖ്യമന്ത്രി പിണറായി വിജയന്‍