ഷാജി ജേക്കബ് നെയ്മര്‍ ആദ്യ ഗോളടിച്ചു. ഫിര്‍മിനോയുടെ രണ്ടാം ഗോളിനു വഴിയൊരുക്കുകയും ചെയ്തു. ബ്രസീല്‍ 2-0-നു മെസിക്കോയെ തകര്‍ത്ത് ലോകകപ്...
ഷാജി ജേക്കബ്
നെയ്മര്‍ ആദ്യ ഗോളടിച്ചു. ഫിര്‍മിനോയുടെ രണ്ടാം ഗോളിനുവഴിയൊരുക്കുകയും ചെയ്തു. ബ്രസീല്‍ 2-0-നു മെസിക്കോയെ തകര്‍ത്ത് ലോകകപ്പ് ക്വാര്‍ട്ടറില്‍. സമാറയില്‍ അട്ടിമറികളുടെ പാത പിന്തുടരാന് ബ്രസീല്‍ തയാറായിരുന്നില്ല.
സൂപ്പര്‍ താരങ്ങള്‍ ഒന്നൊന്നായി അരങ്ങൊഴിഞ്ഞപ്പോള്‍
നെയ്മര്‍ തലയെടുപ്പോടെ ഉറച്ചു നില്ക്കുന്നു. ആദ്യ പകുതിയില്‍ മെക്സിക്കോ പിടിച്ചു നിന്നെങ്കിലും രണ്ടാം പകുതിയല്‍ സാംബ താളം മുറുകിയതോടെ മെക്സിക്കന്‍ തിരമാലകള്‍ അടങ്ങി. 51-ാം മിനിറ്റില്‍ നെയ്മറും 88-ാം
മിനിറ്റില്‍ പകരക്കാരന് ഫിര്‍മിനോയും നേടിയ ഗോളുകളില്‍ ബ്രസീല്‍ കുതിച്ചു.
മെക്സിക്കന്‍ ഗോളി ഗ്വിലര്‍മോ ഓച്ചോയുടെ ഉശിരന്‍ പ്രകടനത്തിനു മുന്നില്‍ നിസ്സഹായരായി നിന്ന ബ്രസീലിന് 51-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു മുന്നിലെത്താന്‍. മെക്സിക്കോ പെനാല്‍റ്റി ബോക്സിന്റെ വക്കില്‍ നിന്നു
നെയ്മര്‍ പന്തു വില്ലിയനു ബായ്ക്ക് ഹീല്‍ ചെയ്തു നല്കിയ ശേഷം വലതു വശത്തു കൂടി ഗോള്‍ മുഖത്തേക്കു ഓടി. ഇടതു വിംഗിലൂടെ കുതിച്ചു പാഞ്ഞ വില്ലിയന് ഗോളി ഓച്ചോയേയും മെക്സിക്കന്‍ പ്രതിരോധനിരയേയും കടത്തി നല്കിയ
ക്രോസില്‍ നെയ്മര്‍ കാലു വച്ചു. പന്തു വലയില്‍.
മെക്സിക്കന്‍ പ്രതിരോധത്തെ ചിതറിച്ച നീക്കമായിരുന്നു ഇത്. അതുവരെ പിടിച്ചു നിന്ന ഓച്ചോ നിസഹായനായിപ്പോയ നിമിഷം. ബ്രസീല്‍ 1-0. 85-ാം മിനിറ്റില്‍ ഫിലിപ്പ് കുടീഞ്ഞോയ്ക്കു പകരമിറങ്ങി മൂന്നു മിനിറ്റിനുള്ളില്‍ ഗോളടിച്ച് ഫിര്‍മിനോ ബ്രസീല്‍ വിജയമുറപ്പിച്ചു. ഇക്കുറി
ഇടതു വിംഗിലൂടെ കുതിച്ചു കയറിയ നെയ്മര്‍ ഗോള്‍മുഖത്തേക്കു മറിച്ച പന്ത് ഫിര്‍മിനോ വലയിലേക്കു തിരിച്ചു വിട്ടു.
2016 ഒക്ടോബറില്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബൊളീവിയയ്ക്കെതിരെ ഗോളടിച്ച ശേഷം ഫിര്‍മിനോ
ഇതാദ്യമായാണ് ബ്രസീലിനു വേണ്ടി ഗോളടിക്കുന്നത്.
മികച്ച പ്രഫഷണല്‍ പ്രകടനം കാഴ്ച വച്ചുവെന്ന് ബ്രസീലിന് ആശ്വസിക്കാം.
മെക്സിക്കോ നന്നായി പൊരുതിയിട്ടും ബ്രസീല്‍ ഗോള്‍ വഴങ്ങിയില്ല. മധ്യനിരയില്‍ വില്ലിയന് ഉജ്വല പ്രകടനം കാഴ്ച വച്ചു. കാസിമിറോയും ഫിലിപ്പ് കുടീഞ്ഞോയും മികച്ച പിന്തുണ നല്കി. പ്രതിരോധനിരയില്‍ തിയാഗോയും മിറാന്‍ഡയും ഫാഗ്നറും മികവു കാട്ടി. മെക്സിക്കന്‍
ആക്രമണങ്ങളുടെയെല്ലാം മുനയൊടിക്കാന്‍ അവര്‍ക്കു കഴിഞ്ഞു.
രണ്ടു മഞ്ഞക്കാര്‍ഡ് കണ്ടതു മൂലം കാസിമിറോയ്ക്കു ക്വാര്‍ട്ടില്‍ കളിക്കാനാവാത്തത് ബ്രസീലിനു തിരിച്ചടിയാവും.
ഇത് ഏഴാം തവണയാണ് മെക്സിക്കോ ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ തോറ്റു പുറത്താകുന്നത്.
നിലവിലുള്ള ചാമ്പ്യന്മാരായ ജര്‍മനിയെ ആദ്യ മത്സരത്തില്‍
അട്ടിമറിച്ച അവര്‍ക്ക് ബ്രസീലിനു മുന്നില്‍ ആ മികവു പുറത്തെടുക്കാനായില്ല. ലോകകപ്പില്‍ മെക്സിക്കോയ്ക്കെതിരെ ബ്രസീലിന്റെ തുടര്‍ച്ചയായ അഞ്ചാം
വിജയമാണിത്. മധ്യ, പൂര്‍വ അമേരിക്കന്‍ എതിരാളികള്‍ക്കെതിരെ ലോകകപ്പില്‍ ബ്രസീല്‍ തോറ്റ ചരിത്രവുമില്ല.
Keywords: Brazil, Mexico, World Cup, Neymer
COMMENTS