Search

ആന്ധ്രയിലെ സ്റ്റീല്‍ ഫാക്ടറിയില്‍ വിഷവാതകം ചോര്‍ന്നു; ആറു തൊഴിലാളികള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്കേറ്റു, അഞ്ചു പേരുടെ നില ഗുരുതരം

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ ജില്ലയില്‍ സ്റ്റീല്‍ ഫാക്ടറിയില്‍ വിഷവാതകം ചോര്‍ന്ന് ആറു തൊഴിലാളികള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അഞ്ചു പേരുടെ നില ഗുരുതരമാണ്.

രണ്ടു തൊഴിലാളികള്‍ സംഭവസ്ഥലത്തും നാലു പേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. രക്ഷാപ്രവര്‍ത്തനം തുടരുന്നു.

ജെആര്‍ഡിയു എന്ന ബ്രസീലിയന്‍ കമ്പനിയുടെ പ്ലാന്റിലാണ് അപകടമുണ്ടായത്. അമേരിക്കയിലേക്ക് സ്റ്റീല്‍ കയറ്റി അയയ്ക്കുന്ന പ്രധാന കമ്പനികളില്‍ ഒന്നാണിത്.

റോളിങ് യൂണിറ്റില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനിടെയാണ് വാതകം ചോര്‍ന്നത്. പ്ലാന്റില്‍ ഉപയോഗിക്കുന്ന കാര്‍ബണ്‍ മോണോക്‌സൈഡ് വാതകമാണ് ചോര്‍ന്നത്.


Highlight: 6 dead after gas leak at steel factory in ananthpur AP.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ആന്ധ്രയിലെ സ്റ്റീല്‍ ഫാക്ടറിയില്‍ വിഷവാതകം ചോര്‍ന്നു; ആറു തൊഴിലാളികള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്കേറ്റു, അഞ്ചു പേരുടെ നില ഗുരുതരം