ശ്രീശ്രീരവിശങ്കർ ''ഇന്ന് നാലാം അന്താരാഷ്ട യോഗ ദിനം. രാജ്യാന്തര യോഗ ദിനം ലോകവ്യാപകമായി ആഘോഷിക്കുന്ന ഈ ധന്യമുഹൂർത്തത്തിൽ എല്ല...
ശ്രീശ്രീരവിശങ്കർ
''ഇന്ന് നാലാം അന്താരാഷ്ട യോഗ ദിനം.രാജ്യാന്തര യോഗ ദിനം ലോകവ്യാപകമായി ആഘോഷിക്കുന്ന ഈ ധന്യമുഹൂർത്തത്തിൽ എല്ലാ യോഗികൾക്കും യോഗാചാര്യന്മാർക്കും യോഗ പരിശീലകർക്കും മറ്റു പങ്കാളികൾക്കും എൻറെ സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ.
ലോകവ്യാപകമായി ഇന്ന് കോടിക്കണക്കിന് ആളുകൾ യോഗ പരിശീലിക്കുന്നുണ്ട്. ജാതി, മതം, വർഗം, സംസ്കാരം എന്നിവയെല്ലാം മറികടന്ന് ഈ സന്ദേശം എല്ലാവരിലുമെത്തട്ടെ. യോഗ പരിശീലിക്കുന്നത് വഴി അതിൻറെ എണ്ണമറ്റ ഗുണഫലങ്ങൾ അവരിലേക്കെത്തട്ടെ.
ഇതുവരെയും ജീവിതത്തിൽ യോഗ സ്വീകരിക്കാത്തവർ യോഗയെ അടുത്തറിഞ്ഞനുഭവിച്ച് ആരോഗ്യവും സന്തോഷവും സമൃദ്ധിയും കണ്ടെത്തണമെന്ന് അഭ്യർത്ഥിക്കുന്നു .
അക്രമരഹിത സമൂഹസൃഷ്ട്ടി എന്ന ലക്ഷ്യവുമായി ഹിംസാവിമുക്തവും കാരുണ്യവും നിറഞ്ഞ ഒരു നവലോകം നമുക്ക് വിഭാവനം ചെയ്യാം.
ഈ സ്വപ്നം സാക്ഷാത്കരിക്കാൻ തീർച്ചയായും യോഗയ്ക്ക് കഴിയും.
സർവ്വപൂർണ്ണതയോടുംകൂടി നമുക്ക് യോഗ പരിശീലിക്കാം.
യോഗ പരിശീലിക്കുകയും അതിലൂടെ ആന്തരികാശാന്തി അനുഭവിക്കുകയും ചെയ്തിട്ടുള്ളവർക്ക് ഈ ദിവസം വളരെ പ്രധാനപ്പെട്ടതാണ് . യോഗയെ വെറും ശാരീരിക വ്യായാമങ്ങളോ , ആസനങ്ങളോ മാത്രമായി കാണരുത് . അതൊരു സമ്പൂർണ്ണശാസ്ത്രമാണെന്നറിയണം. അത്നമ്മുടെ ശരീരം, മനസ്സ്, ആത്മാവ് എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്നതോടോപ്പം അവയെ പ്രാപഞ്ചിക ഊർജ്ജമായും ബന്ധിപ്പിക്കുന്നു.
ഓരോ വ്യക്തിക്കും ആവശ്യം വേണ്ട ശാന്തിയും സമാധാനവും നൽകി അവരുടെ പെരുമാറ്റത്തിലും , ചിന്താരീതികളിലും മനോഭാവത്തിലും മാറ്റം വരുത്തി സമഗ്ര പരിവർത്തനമാണ് യോഗ സദ്ധ്യമാക്കുന്നത്.
-Source: News Agency
COMMENTS