ബംഗളൂരു: രജനീകാന്തിന്റെ പുതിയ ചിത്രം കാലയുടെ റിലീസ് തടയരുതെന്ന് കര്‍ണ്ണാടക ഹൈക്കോടതിയുടെ ഉത്തരവ്. ചിത്രത്തിന്റെ റിലീസ് തടയരുതെന്നും ആവശ്യ...
ബംഗളൂരു: രജനീകാന്തിന്റെ പുതിയ ചിത്രം കാലയുടെ റിലീസ് തടയരുതെന്ന് കര്‍ണ്ണാടക ഹൈക്കോടതിയുടെ ഉത്തരവ്. ചിത്രത്തിന്റെ റിലീസ് തടയരുതെന്നും ആവശ്യമായ സുരക്ഷ ഒരുക്കണമെന്നും കര്‍ണ്ണാടക സര്‍ക്കാരിനോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു. പദ്മാവത് സിനിമയുടെ കാര്യത്തില്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു കഴിഞ്ഞാല്‍ പിന്നെ സിനിമയുടെ റിലീസ് തടയാന്‍ കഴിയില്ലെന്ന സുപ്രീംകോടതിയുടെ ഉത്തരവ് എടുത്തുകാട്ടിയുള്ള ചിത്രത്തിന്റെ നിര്‍മ്മാതാക്കളുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
രജനികാന്തിന്റെ മരുമകനും നടനുമായ ധനുഷാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. പാ രഞ്ജിത്താണ് സംവിധായകന്.
കഴിഞ്ഞ ദിവസം ചിത്രം കര്‍ണ്ണാടകയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് നടന് രജനീകാന്ത് കര്‍ണ്ണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. അതിലാണ് ഇപ്പോള്‍ ഉത്തരവുണ്ടായിരിക്കുന്നത്.
കാവേരി നദീജല തര്‍ക്കത്തില്‍ രജനീകാന്ത് നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്ന് കാല സിനിമയ്ക്കെതിരെ പ്രതിഷേധമുയരുകയും ചിത്രം വ്യാഴാഴ്ച റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, കര്‍ണാടകയില്‍ ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് (കെ.ഐഫ്.സി.സി) ചിത്രം റിലീസ് ചെയ്യില്ലെന്ന നിലപാടെടുക്കുകയുമായിരുന്നു. രജനീകാന്ത് മാപ്പുപറയാതെ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കില്ലെന്നു കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സും നിലപാടെടുത്തിരുന്നു.
എന്നാല്‍ മാപ്പു പറഞ്ഞാലും ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് ഇപ്പോള്‍ കന്നഡ സംഘടനകള്‍. അതേസമയം ചിത്രം കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കു തമിഴ്നാട്ടിലേക്കു പോകാന്‍ സൗകര്യമൊരുക്കുമെന്നു രജനി ഫാന്‍സ് അസോസിയേഷനും അറിയിച്ചിട്ടുണ്ട്.

COMMENTS