മുംബൈ: പ്ലാസ്റ്റിക് നിരോധന നിയമം മുംബൈയില്‍ നിലവില്‍ വന്നു. ഇതിന്‍പ്രകാരം ആദ്യം നിയമലംഘനം നടത്തുന്നതിന് 5000 രൂപയും രണ്ടാം തവണ പിടിക്കപ്പ...
മുംബൈ: പ്ലാസ്റ്റിക് നിരോധന നിയമം മുംബൈയില്‍ നിലവില്‍ വന്നു. ഇതിന്‍പ്രകാരം ആദ്യം നിയമലംഘനം നടത്തുന്നതിന് 5000 രൂപയും രണ്ടാം തവണ പിടിക്കപ്പെട്ടാല്‍ 10,000 രൂപയും മൂന്നാം തവണ 25,000 രൂപയും മൂന്നു മാസം വരെ ജയില്‍ ശിക്ഷയും ലഭിക്കും.
എന്നാല്‍ പ്ലാസ്റ്റിക് കവര്‍ കൊണ്ട് പൊതിഞ്ഞ മരുന്നുകള്‍, പാല് കവറുകള്‍ മുതലായവയെ നിരോധനത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് നിര്‍മ്മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും ഇത് നിര്‍മ്മാര്‍ജ്ജനം ചെയ്യാനായി ആറുമാസത്തെ സമയ പരിധി നല്‍കിയിട്ടുണ്ട്.
ചെറിയ കടകള്‍ മുതല്‍ വലിയ മാര്‍ക്കറ്റുകളും മാളുകളും വരെ പരിശോധനയ്ക്ക് വിധേയമാക്കാനാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനം.

COMMENTS