കോഴിക്കോട്: നിപ പനി ബാധിതരെ ചികിത്സിക്കുന്നതില്‍ മാതൃകാപരമായ സേവനം അനുഷ്ഠിച്ച എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മുന്‍കൂര്‍ ഇന്‍ക്രിമെന്റ...
കോഴിക്കോട്: നിപ പനി ബാധിതരെ ചികിത്സിക്കുന്നതില്‍ മാതൃകാപരമായ സേവനം അനുഷ്ഠിച്ച എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മുന്‍കൂര്‍ ഇന്‍ക്രിമെന്റ് നല്കാന് മന്ത്രിസഭ തീരുമാനിച്ചു. രോഗം നിയന്ത്രിക്കുന്നതിന് വേണ്ടി തങ്ങളുടെ ജീവന്‍പോലും പണയംവച്ച് പ്രവര്‍ത്തിച്ചതിനാണ് ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ഇന്‍ക്രിമെന്റ് നല്‍കുന്നത്. 61 പേര്‍ക്കാണ് ഇത്തരത്തില്‍ ഇന്‍ക്രിമെന്റ് അനുവദിച്ചിരിക്കുന്നത്.
ഇതിനുപുറമേ പന്ത്രണ്ട് ജൂനിയര്‍ റസിഡന്റുമാരെയും മൂന്ന് സീനിയര്‍ റസിഡന്റ്മാരെയും ഒരോ പവന്റെ സ്വര്‍ണ്ണമെഡല്‍ നല്കി ആദരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.
നിപ ബാധിച്ചവരെ ചികിത്സിക്കുന്നതിനിടെ രോഗം ബാധിച്ച് മരിച്ച നഴ്സ് ലിനി പുതുശ്ശേരിയുടെ ഓര്‍മ്മയ്ക്കായി സര്‍ക്കാര്‍ മേഖലയില്‍ മികച്ച നഴ്സിനുള്ള അവാര്‍ഡ് ഏര്‍പ്പെടുത്താനും മന്ത്രിസഭയില്‍ തീരുമാനമായി.

COMMENTS