കൊച്ചി: മുതിര്‍ന്ന പത്രപ്രവര്‍ത്തക ലീല മേനോന് (86) അന്തരിച്ചു. ദീര്‍ഘനാളായി രോഗബാധിതയായി ചികിത്സയിലായിരുന്നു. ജന്മഭൂമി പത്രത്തിന്റെ ചീഫ്...
കൊച്ചി: മുതിര്‍ന്ന പത്രപ്രവര്‍ത്തക ലീല മേനോന് (86) അന്തരിച്ചു. ദീര്‍ഘനാളായി രോഗബാധിതയായി ചികിത്സയിലായിരുന്നു. ജന്മഭൂമി പത്രത്തിന്റെ ചീഫ് എഡിറ്ററാണ്.
പാലക്കാട് നീലകണ്ഠന് കര്‍ത്താവിന്റെയും തുമ്മാരുകുടി ജാനകിയമ്മയുടെയും മകളായി 1932 ല്‍ എറണാകുളം ജില്ലയിലെ വെങ്ങോലയിലായിരുന്നു ജനനം. വെങ്ങോല പ്രൈമറി സ്കൂള്‍, പെരുമ്പാവൂര്‍ ഹൈസ്കൂള്‍, നൈസാം കോളജ് ഹൈദരാബാദ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
1978 ല്‍ ഇന്ത്യന്‍ എക്സ്പ്രസിലൂടെയാണ് മാധ്യമരംഗത്ത് വന്നത്. ഡല്‍ഹി, കൊച്ചി, കോട്ടയം എന്നിവിടങ്ങളില്‍ ജോലി ചെയ്തു. 2000 ല്‍ ഇന്ത്യന്‍ എക്സ്പ്രസില്‍ നിന്ന് വിരമിക്കുമ്പോള്‍ പ്രിന്സിപ്പല്കറസ്പോണ്ടന്റായിരുന്നു. ദ ഹിന്ദു, ഔട്ട് ലുക്ക്, മാധ്യമം, സമകാലിക മലയാളം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ കോളങ്ങള്‍ എഴുതിയിട്ടുണ്ട്.
നിലക്കാത്ത സിംഫണി, ഹൃദയപൂര്‍വ്വം എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭര്‍ത്താവ് പരേതനായ മേജര്‍ ഭാസ്കര മേനോന്.
Highlight: Senior journalist Leela Menon passes away at 86.

COMMENTS