തിരുവനന്തപുരം: പാര്‍ട്ടിയെ വൃദ്ധസദനമാക്കാന് അനുവദിക്കില്ലെന്ന യുവ എംഎല്‍എമാരുടെ പ്രഖ്യാപത്തിനു മുന്നില്‍ പിജെ കുര്യന് സന്ധിക്കെത്തിയ...
തിരുവനന്തപുരം: പാര്‍ട്ടിയെ വൃദ്ധസദനമാക്കാന് അനുവദിക്കില്ലെന്ന യുവ എംഎല്‍എമാരുടെ പ്രഖ്യാപത്തിനു മുന്നില്‍ പിജെ കുര്യന് സന്ധിക്കെത്തിയപ്പോള്, തനിക്ക് ഇനിയും അങ്കത്തിനു ബാല്യമുണ്ടെന്ന മറുപടിയുമായി പിപി തങ്കച്ചന്. കെപിസിസി അദ്ധ്യക്ഷന്‍ എംഎം ഹസ്സന് മൗനത്തിലുമാണ്.
പാര്‍ട്ടിയാണ് തന്നെ രാജ്യസഭാംഗമാക്കിയതെന്നും പാര്‍ട്ടി പറഞ്ഞാല്‍ മാറിനില്ക്കാന് തയ്യാറാണെന്നും രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ കൂടിയായ പിജെ കുര്യന് പ്രതികരിച്ചു.
എംപി സ്ഥാനം ചോദിച്ചുവാങ്ങിയതല്ല. യുവാക്കളും മുതിര്‍ന്ന നേതാക്കളുമെല്ലാം ചേര്‍ന്നതാണ് പാര്‍ട്ടി.
25 വര്‍ഷത്തെ പ്രവര്‍ത്തനത്തിനു ശേഷമാണ് പാര്‍ട്ടി തന്നെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കിയത്. ആ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മാറിനില്ക്കാന് തയ്യാറാണെന്നും കുര്യന് പറഞ്ഞു.
ചെങ്ങന്നൂരിലെ തോല്‍വിക്കു കാരണം താഴേ തട്ടില്‍ കൃത്യമായ പ്രപവര്‍ത്തനം നടക്കാതിരുന്നതാണെന്നും കുര്യന് അഭിപ്രായപ്പെട്ടു.
ഇതിനിടെ, കെ സുധാകരനും പിപി തങ്കച്ചനും തമ്മില്‍ പെരുമ്പാവൂരില്‍ തങ്കച്ചന്റെ വീട്ടില്‍ കൂടിക്കാഴ്ച നടത്തി. പെരുമ്പാവൂര്‍ വഴി പോയപ്പോള്‍ തങ്കച്ചന്റെ വീട്ടില്‍ കയറിയതാണെന്നും കൂടിക്കാഴ്ചയ്ക്കു വേറെ അര്‍ത്ഥമില്ലെന്നുമാണ് സുധാകരന് പറഞ്ഞത്.
ഹസ്സന് മാറുന്ന സ്ഥാനത്ത് പുതിയ കെ പി സി സി പ്രസിഡന്റായി പരിഗണിക്കപ്പെടുന്നവരില്‍ സുധാകരനും ഉള്‍പ്പെടുന്നു.
യുഡിഎഫ് കണ്‍വീനറായി തുടരാന്‍ താന്‍ പ്രാപ്തനാണെന്നും തങ്കച്ചന് പ്രതികരിച്ചു.
യുവനിരയ്ക്ക് അവസരം കൊടുക്കണമെന്നും വയസ്സന് പട മാറിനില്‍ക്കണമെന്നും ആദ്യം ആവശ്യപ്പെട്ടവരില്‍ പ്രധാനിയായിരുന്നു സുധാകരന് എന്നതും ശ്രദ്ധേയമാണ്.
COMMENTS