ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെ കൊല്ലുമെന്ന് ഫേസ്ബുക്കിലൂടെ ഭീഷണി മുഴക്കിയാള്‍ അറസ്റ്റില്‍. കൃഷ്ണകുമാര്‍ നായര്‍ എന്നയാളാണ് പൊലീസ്...
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെ കൊല്ലുമെന്ന് ഫേസ്ബുക്കിലൂടെ ഭീഷണി മുഴക്കിയാള്‍ അറസ്റ്റില്‍. കൃഷ്ണകുമാര്‍ നായര്‍ എന്നയാളാണ് പൊലീസ് കസ്റ്റഡിയിലായത്. യു.എ.ഇയില്‍ ജോലിയുള്ള ഇയാള്‍ അവിടെ വച്ചാണ് ഫേസ്ബുക്ക് വഴി മുഖ്യമന്ത്രിക്ക് എതിരെ വധഭീഷണി മുഴക്കിയത്.
വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും നിരവധിപ്പേരുടെ പരാതിയെത്തുടര്‍ന്ന് യു.എ.ഇയിലെ ജോലി നഷ്ടപ്പെട്ട ഇയാള്‍ നാട്ടിലേക്കുള്ള യാത്രാമദ്ധ്യേ ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ച് ഡല്‍ഹി പൊലീസിന്റെ പിടിയിലാകുകയും തുടര്‍ന്ന് കേരള പൊലീസിന് കൈമാറുകയുമായിരുന്നു. യു.എ.ഇയിലെ മലയാളികളുടെ സഹായത്തോടെയാണ് ഇന്നു രാവിലെ പൊലീസ് ഇയാളെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ കൊച്ചിയിലെത്തിക്കും.

COMMENTS