കൊച്ചി: നാലു വര്‍ഷമായി നടന് ഫഹദ് ഫാസിലുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന നസ്രിയ അഞ്ജലി മേനോന്റെ കൂടെയിലൂട...
കൊച്ചി: നാലു വര്‍ഷമായി നടന് ഫഹദ് ഫാസിലുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന നസ്രിയ അഞ്ജലി മേനോന്റെ കൂടെയിലൂടെ തിരിച്ചുവരുന്നു. ഈ രണ്ടാം വരവും പ്രേക്ഷകര്‍ ഇരുകയ്യുംനീട്ടി സ്വീകരിച്ചിരിക്കുന്നു. അതിനുള്ള തെളിവാണ് കൂടെയിലെ ആദ്യ ഗാനത്തിനും അതിന്റെ ടീസറിനും ലഭിച്ച സ്വീകാര്യത. ഇതിനോടകം യൂട്യൂബില്‍ പത്തുലക്ഷത്തിലധികംപേര്‍ ഈ ഗാനം കണ്ടുകഴിഞ്ഞു.
`ആരാരോ' എന്നാരംഭിക്കുന്ന ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദും സംഗീതം രഘു ദീക്ഷിതുമാണ്. ആന്‍ ആമിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇതിലെ വിഷ്വല്‍സും നസ്രിയയുടെ ക്യൂട്ട്നെസ്സും ഏറെ ശ്രദ്ധയാകര്‍ഷിച്ചു.
പ്രേക്ഷകരുടെ ഈ അംഗീകാരത്തിന് കൂടെയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ നസ്രിയ നന്ദി അറിയിച്ചിരിക്കുകയാണ്. പ്രേക്ഷകര്‍ നല്കുന്ന സ്നേഹം കാണുമ്പോള്‍ നാലു വര്‍ഷത്തിന് ശേഷമാണ് സിനിമ ചെയ്യുന്നത് എന്ന തോന്നലുണ്ടാകുന്നില്ലെന്നും താന്‍ ഇവിടെ തന്നെ ഉണ്ടായിരുന്നു എന്ന തരത്തില്‍ സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്നും ഇതുപോലെ തന്നെ `കൂടെ' യുടെ കൂടെ ഉണ്ടാുമെന്നു പ്രതീക്ഷിക്കുന്നതായും നസ്രിയ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

COMMENTS