തിരുവനന്തപുരം: കെവിന് വധക്കേസില്‍ കുറ്റകൃത്യം നടന്ന രീതി പുനരാവിഷ്ക്കരിക്കാന്‍ പ്രത്യേക അന്വേഷണസംഘം ആലോചിക്കുന്നതായി സൂചന. ഇതിനായി കസ്...
തിരുവനന്തപുരം: കെവിന് വധക്കേസില്‍ കുറ്റകൃത്യം നടന്ന രീതി പുനരാവിഷ്ക്കരിക്കാന്‍ പ്രത്യേക അന്വേഷണസംഘം ആലോചിക്കുന്നതായി സൂചന. ഇതിനായി കസ്റ്റഡിയിലുള്ള മുഖ്യപ്രതി ഷാനു ചാക്കോയെയും സംഘത്തെയും ഇന്ന് കൊല്ലത്തേക്ക് കൊണ്ട് പോകും. ഇതിനിടെ അറസ്റ്റിലായ രണ്ട് പൊലീസുകാരുടെയും ജാമ്യാപേക്ഷ ഏറ്റുമാനൂര്‍ കോടതി ഇന്ന് പരിഗണിക്കും. എന്നാല്‍ ഇവരെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് വാദിക്കും.
കഴിഞ്ഞ ശനിയാഴ്ചയാണ് ഷാനുചാക്കോയും സംഘവും കെവിനെ അന്വേഷിച്ച് കോട്ടയത്തേക്ക് വന്നത്. ഷാനുവിന്റ മൊഴിയും കേസിലെ മുഖ്യസാക്ഷി അനീഷ് ആദ്യം നല്കിയ മൊഴിയും തമ്മില്‍ പൊരുത്തക്കേടില്ല. എന്നാല്‍ കെവിന് ഷാനുവിന്റെ കാറില്‍ നിന്നും രക്ഷപ്പെട്ടതിന് ശേഷം എന്താണ് സംഭവിച്ചതെന്നതിന് പൊലീസിന് കൂടുതല്‍ വ്യക്തത വേണം. അതിനാണ് ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലര്‍ച്ചെയും നടന്ന സംഭവങ്ങള്‍ പൊലീസ് പുനരാവിഷ്ക്കരിക്കാന്‍ ആലോചിക്കുന്നത്. പ്രതികളുടെ തെളിവെടുപ്പ് പൂര്‍ത്തിയാകുന്നതോടെ ഇതിനുള്ള നടപടികള്‍ പൊലീസ് സ്വീകരിക്കും.
കേസില്‍ മൂന്നുപേര്‍ കൂടി പിടിയിലായതോടെ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 12 ആയി. ഒളിവില്‍ കഴിയുന്ന നീനുവിന്റ അമ്മ റഹ്നയ്ക്കായുള്ള തെരച്ചിലും പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

COMMENTS