Search

ദിലീപിന്റെ തുറന്ന കത്ത്; അമ്മയിലേക്കില്ല, എന്റെ പേരുപറഞ്ഞ് സംഘടനയെ അപമാനിക്കുന്നതില്‍ സങ്കടം

കൊച്ചി: അമ്മയിലേക്കു ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധം ഉയരുന്നതിനിടെ വിശദീകരണവുമായി ദിലീപ് രംഗത്തെത്തി. അമ്മയ്‌ക്കെഴുതിയ കത്തിലാണ് ദിലീപ് തന്റെ നിലപാട് വ്യക്തമാക്കുന്നത്.

നിരപരാധിത്വം തെളിയിക്കുന്നതുവരെ ഒരു സംഘടനയിലും സജീവമാകില്ലെന്ന് ദിലീപ് പറയുന്നു. ഒട്ടേറെ അഭിനേതാക്കള്‍ക്ക് ആശ്രമായി നില്‍ക്കുന്ന സംഘടനയാണ് അമ്മ. തന്റെ പേരില്‍ പലരും സംഘനയെ അപമാനിക്കുന്നത് കാണുമ്പോള്‍ സങ്കടം തോന്നുന്നു എന്നും ദിലീപ് പറയുന്നു.

അമ്മ ജനറല്‍ സെക്രട്ടറിക്ക് അയച്ച കത്തിലാണ് ദിലീപ് തന്റെ നയം വ്യക്തമാക്കുന്നത്.

കത്തിന്റെ പൂര്‍ണരൂപം:

ജനറല്‍ സെക്രട്ടറി അമ്മ
തിരുവനന്തപുരം


സര്‍,
കഴിഞ്ഞ 24നുകൂടിയ അമ്മയുടെ ജനറല്‍ ബോഡിയില്‍ അമ്മയിലെ മെമ്പറായ എന്നെ പുറത്താക്കുവാന്‍ എനിക്കു നോട്ടീസ് നല്‍കാതെയും, എന്റെ വിശദീകരണം കേള്‍ക്കാതെയും എടുത്ത അവയ്‌ലബിള്‍ എക്‌സിക്യൂട്ടീവിന്റെ മുന്‍ തീരുമാനം നിലനില്‍ക്കുന്നതല്ല എന്ന് തീരുമാനിച്ച വിവരം മാധ്യമങ്ങളിലൂടെ അറിയാന്‍ ഇടയായി അതില്‍ അമ്മ ഭാരവാഹികള്‍ക്കും, സഹപ്രവര്‍ത്തകര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.

എന്നാല്‍ ഞാന്‍ മനസ്സാ വാചാ അറിയാത്തൊരു കേസ്സിന്റെ കെണിയില്‍ പെടുത്തപ്പെട്ടിരിക്കുന്നതിനാല്‍ ഈ കേസില്‍ കേരളത്തിലെ പ്രേക്ഷകര്‍ക്കും,ജനങ്ങള്‍ക്കും മുന്നില്‍ എന്റെ നിരപരാധിത്വം തെളിയിക്കും വരെ ഒരുസംഘടനയുടേയും പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. 'ഫിയോക്ക്' എന്ന സംഘടനക്ക് ഇതേ സാഹചര്യത്തില്‍ എഴുതിയ കത്തില്‍ മുമ്പു് ഇത് ഞാന്‍ സൂചിപ്പിച്ചിരുന്നതാണ്.

മലയാളസിനിമയിലെ ഒട്ടേറെ അഭിനേതാക്കള്‍ക്ക് ആശ്രയമായി നില്‍ക്കുന്ന അമ്മ എന്ന സംഘടനയെ എന്റെ പേരും പറഞ്ഞ് പലരും അപമാനിക്കുന്നത് കാണുമ്പോള്‍ സങ്കടം തോന്നുന്നു.

അമ്മയുടെ പുതിയ ഭാരവാഹികള്‍ക്ക് ആശംസകള്‍നേര്‍ന്നുകൊണ്ട്

ദിലീപ്
28/06/18
ആലുവ


Highlight: Actor Dileep no to get back to AMMA. Sent letter to the general secretary.




vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ദിലീപിന്റെ തുറന്ന കത്ത്; അമ്മയിലേക്കില്ല, എന്റെ പേരുപറഞ്ഞ് സംഘടനയെ അപമാനിക്കുന്നതില്‍ സങ്കടം