തിരുവനന്തപുരം: എടത്തലയില്‍ പൊലീസ് വാഹനത്തില്‍ ബൈക്കിടിച്ചതിന് മഫ്തിയിലുള്ള ഉദ്യോഗസ്ഥര്‍ ഉസ്മാന് എന്നയാളെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസു...
തിരുവനന്തപുരം: എടത്തലയില്‍ പൊലീസ് വാഹനത്തില്‍ ബൈക്കിടിച്ചതിന് മഫ്തിയിലുള്ള ഉദ്യോഗസ്ഥര്‍ ഉസ്മാന് എന്നയാളെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസുദ്യോഗസ്ഥര്‍ക്ക് വീഴ്ച്ച സംഭവിച്ചെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. ഈ സംഭവം ഉയര്‍ത്തി മൂന്നാം ദിവസവും പ്രതിപക്ഷം ബഹളം വയ്ക്കുകയും ആലുവ എം.എല്‍.എ അന്‍വര്‍ സാദത്ത് അടിയന്തരപ്രമേയത്തിന് അനുമതി തേടി വിഷയം സഭയില്‍ ഉന്നയിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ മറുപടി.
എന്നാല്‍ പൊലീസിന്റെ നടപടി ശരിയായില്ലെങ്കിലും ഉസ്മാനാണ് ആദ്യം പ്രശ്നമുണ്ടാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷവും തമ്മില്‍ വാക്പോരുണ്ടാകുകയും ചെയ്തു. തുടര്‍ന്ന് പ്രതിപക്ഷം ബഹളം വയ്്കകുകയും സഭയുടെ നടുത്തളത്തില്‍ ഇറങ്ങുകയും സഭ തടസ്സപ്പെടുത്തുകയും ചെയ്തു.

COMMENTS