മുംബൈ: മഹാത്മാ ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട് പ്രസംഗിച്ച കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ കോടതി കുറ്റം ചുമത്തി. മുംബൈയിലെ...
മുംബൈ: മഹാത്മാ ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട് പ്രസംഗിച്ച കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ കോടതി കുറ്റം ചുമത്തി. മുംബൈയിലെ ഭിവണ്ടി കോടതിയാണ് കുറ്റം ചുമത്തിയിരിക്കുന്നത്. 2014 ല്‍ നടന്ന തെരഞ്ഞെടുപ്പു റാലിക്കിടെ ഗാന്ധിജിയുടെ വധത്തിന് ആര്.എസ്.എസ്സിന് പങ്കുണ്ടെന്നുള്ള രാഹുല്‍ ഗാന്ധിയുടെ പരാമര്ത്തെക്കുറിച്ച് ഒരു ആര്.എസ്.എസ് പ്രവര്ത്തകന് നല്കിയ ഹര്‍ജിയിലാണ് നടപടി. 499, 500 വകുപ്പുകള്‍ പ്രകാരമാണ് രാഹുലിനെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.
എന്നാല്‍ താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും ചരിത്രത്തില്‍ നിന്നും പ്രസംഗത്തിനിടെ സംസാരിച്ചതാണെന്നും രാഹുല്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും ചരിത്രത്തില്‍ നിന്നും പ്രസംഗത്തിനിടെ സംസാരിച്ചതാണെന്നും രാഹുല്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
COMMENTS